23 December Monday

ദുരന്തഭൂമിയറിയാൻ നീലഗിരിയിലെ ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

മുണ്ടക്കൈ–--ചൂരൽമല ദുരന്തമേഖല സന്ദർശിച്ച നീലഗിരി ജില്ലാ ഭരണ കേന്ദ്രത്തിലെ ജീവനക്കാർ

കൽപ്പറ്റ
മുണ്ടക്കൈ–--ചൂരൽമല ദുരന്തമേഖല സന്ദർശിച്ച് നീലഗിരി ജില്ലാ ഭരണകേന്ദ്രം.  വയനാട്ടിൽ നടന്ന ദുരന്താനന്തര പ്രവർത്തനം മികച്ചതാണെന്ന് സംഘം വിലയിരുത്തി. ഉരുൾപൊട്ടൽ മേഖലകളിലെ ദുരന്താനന്തര പ്രവർത്തനങ്ങൾ, രക്ഷാപ്രവർത്തനങ്ങളുടെ വിലയിരുത്തൽ, ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനങ്ങൾ, മെറ്റീരിയൽ കലക്‌ഷൻ സെന്റർ പ്രവർത്തനങ്ങൾ, കൗൺസലിങ്, പുനരധിവാസം തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തനങ്ങൾ ടീം അംഗങ്ങൾ വിലയിരുത്തി. കലക്ടറേറ്റിന്റെ ഏകോപനം മികച്ചതാണെന്ന് കൂന്നൂർ സബ് കലക്ടർ കെ സംഗീത പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടന്ന സന്ദർശനത്തിന് റവന്യു, ഹൈവേ, തദ്ദേശം, ആരോഗ്യം, പൊലീസ്, കൃഷി, സിവിൽ സപ്ലൈസ് വകുപ്പ്, മണ്ണ് സംരക്ഷണം, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ അടങ്ങിയ 17 പേരാണ്‌ ജില്ലയിലെത്തിയത്.  
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top