22 December Sunday

ജില്ലാതല പട്ടയമേള 25ന് കാസർകോട്ട്

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024
കാസർകോട്‌
ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനവും പട്ടയ വിതരണവും  25ന് രാവിലെ 9.30ന് കാസർകോട് മുൻസിപ്പൽ ടൗൺ ഹാളിൽ  മന്ത്രി കെ രാജൻ നിർവഹിക്കും. 
നവകേരള ലക്ഷ്യ സാക്ഷാത്കാരത്തിന് രൂപീകരിച്ച പട്ടയ മിഷനും പട്ടയ മിഷന്റെ ഭാഗമായ പട്ടയ അസംബ്ലികളും ഓരോ മണ്ഡലത്തിലെയും ഭൂരഹിതരെ കണ്ടെത്തി അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചു വരികയാണ്‌. 
കൈവശ ഭൂമിക്കുമാത്രമല്ല, എല്ലാ ഭൂരഹിതരെയും കണ്ടെത്തി ഭൂമിയുടെ ഉടമകളാക്കി ഭൂരഹിതർ ഇല്ലാത്ത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ്‌ പട്ടയമേള.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top