കണ്ണൂർ
കേന്ദ്രസർക്കാരിന്റെയും യുജിസിയുടെയും തെറ്റായ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ കോളേജ് അധ്യാപകർ ഹെഡ്പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി. എകെപിസിടിഎ, എകെജിസിടി, എഫ്യുടിഎ സംയുക്തമായി സംഘടിപ്പിച്ച മേഖലാതല ധർണ എം വിജിൻ എംഎൽഎ ഉദ്ഘാടനംചെയ്തു. എകെജിസിടി സംസ്ഥാന സെക്രട്ടറി സി ടി ശശി അധ്യക്ഷനായി. ഡോ. സി പത്മനാഭൻ, എ നിശാന്ത്, കെ ഷാജി, എ പി സുജുകുമാർ, ഡോ. ടി കെ പ്രിയ, പ്രത്യുഷ് പുരുഷോത്തമൻ, ഡോ. സി പ്രമോദ് എന്നിവർ സംസാരിച്ചു. ഡോ. ടി കെ പ്രസാദ് സ്വാഗതവും ഡോ. കെ വി മഞ്ജുള നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..