23 December Monday

റവന്യൂ ജില്ലാ 
സ്കൂൾ കായികമേള നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024
തലശേരി
കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കായികമേളയ്ക്ക് തിങ്കളാഴ്ച തുടക്കമാകും. തലശേരി നഗരസഭാ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പതിന്‌ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം  ചെയ്യും. രാവിലെ 6.15 ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ എൻ ബാബു മഹേശ്വരി പ്രസാദ് പതാക ഉയർത്തും.   മൂന്ന്‌ ദിവസങ്ങളിലായി നടക്കുന്ന മേളയിൽ  98 ഇനങ്ങളിലാണ് മത്സരം. സമാപന സമ്മേളനം 23ന് വൈകിട്ട്‌ 4.30ന്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സി പി അനിത ഉദ്ഘാടനം ചെയ്യും. കായികോത്സവം ഹരിത  മേളയായി പ്രഖ്യാപിച്ചു. കെ എൻ ബാബു മഹേശ്വരി പ്രസാദ്, പി പി മുഹമ്മദലി, കെ പി സായന്ത്, രജീഷ് കളിയത്താൻ, ടി രജില, പി പി ഉദയകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top