23 December Monday

അമരസ്മരണയായി പുഷ്പൻ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

 ചൊക്ലി

പോരാട്ട സ്മരണയിൽ ‘അമരപുഷ്പം’. വിദ്യാഭ്യാസ മേഖലയെ  കച്ചവടവൽക്കരിക്കുന്നതിനെതിരെ നടന്ന ഉജ്വല സമരത്തെ അടിച്ചമർത്താനുള്ള ഭരണവർഗ നിഷ്ഠുരതയുടെ ചോരമണമുള്ള ദിനത്തെ ഓർത്തെടുക്കുകയായിരുന്നു അമരപുഷ്പത്തിനെത്തിയവർ. മൂന്ന് പതിറ്റാണ്ട് സഹനപർവം താണ്ടിയ പുഷ്പനൊപ്പം ജീവിച്ചവർ.  ക്രൂര മർദനത്തിനിരയായവർ. രക്തസാക്ഷിക്കുന്നിലേക്ക് നടന്നുകയറിയവരുടെ ഉറ്റവർ. ഓർമകളിൽ കൂത്തുപറമ്പ് നിറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ്  ഉദ്ഘാടനം ചെയ്തത്. രക്തസാക്ഷി കുടുംബങ്ങളും സമരത്തിൽ പരിക്കേറ്റവരും  അണിചേർന്നവരും  പങ്കെടുത്തു.  "പുഷ്പനെയറിയാമോ’ എന്ന ഗാനത്തിന്റെ രചയിതാവ് സവ്യസാചി പുഷ്പന്റെ മരണശേഷം എഴുതി ചിട്ടപ്പെടുത്തിയ ഗാനം വേദിയിൽ ആലപിച്ചു. സമരം നടക്കുമ്പോൾ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്ന എം സുരേന്ദ്രൻ സമരത്തെ ഓർത്തെടുക്കുമ്പോൾ പലപ്പോഴും ശബ്ദം ഇടറി. കെ പി സജീവൻ അവതരിപ്പിച്ച ‘സഖാവ് പുഷ്പൻ’ ഒറ്റയാൾ നാടകവും അരങ്ങേറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top