23 December Monday
ആലക്കോട് സമ്മേളനം തുടങ്ങി

കുടിയേറ്റ മണ്ണിൽ കരുത്തോടെ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

സിപിഐ എം ആലക്കോട് ഏരിയാ സമ്മേളനം കൊട്ടയാട് നടുപ്പറമ്പ് കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ സംസ്ഥാനകമ്മിറ്റിയംഗം ടി വി രാജേഷ് ഉദ്ഘാടനംചെയ്യുന്നു

ആലക്കോട്

കർഷക കുടിയേറ്റത്തിന് വിത്തുപാകിയ മണ്ണിൽ സിപിഐ എം ആലക്കോട്  ഏരിയാ സമ്മേളനത്തിന്  ഉജ്വല തുടക്കം.  കൊട്ടയാട് നടുപ്പറമ്പ് കോടിയേരി ബാലകൃഷ്‌ണൻ  നഗറിൽ (സ്പോർട്ട്സ് സിറ്റി) മുതിർന്ന അംഗം ടി പ്രഭാകരൻ പതാക ഉയർത്തി. സംസ്ഥാനകമ്മിറ്റിയംഗം ടി വി രാജേഷ് ഉദ്ഘാടനംചെയ്‌തു. പി രവീന്ദ്രൻ താൽക്കാലിക അധ്യക്ഷനായി. 
ഏരിയാ സെക്രട്ടറി സാജൻ കെ ജോസഫ് രക്തസാക്ഷി പ്രമേയവും സാജു ജോസഫ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി രവീന്ദ്രൻ (കൺവീനർ), ഷീജ കൈപ്രത്ത്, വി വി തോമസ്, പി എ ബാലൻ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ഏരിയാ സെക്രട്ടറി  സാജൻ കെ ജോസഫ് അവതരിപ്പിച്ച  പ്രവർത്തന റിപ്പോർട്ടിന്മേൽ  പൊതുചർച്ച  തുടങ്ങി.
ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ  എം പ്രകാശൻ, കാരായി രാജൻ,ടി കെ ഗോവിന്ദൻ, പി വി ഗോപിനാഥ്,  ജില്ലാ കമ്മിറ്റിയംഗങ്ങളായ എം കരുണാകരൻ, പി ശശിധരൻ  എന്നിവർ പങ്കെടുക്കുന്നു.  സംഘാടകസമിതി കൺവീനർ  പി വി ബാബുരാജ്  സ്വാഗതം പറഞ്ഞു.  12 ലോക്കലുകളിൽനിന്ന്‌  തെരഞ്ഞെടുക്കപ്പെട്ട 140 പ്രതിനിധികളും 17 ഏരിയാകമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 157 പേർ പങ്കെടുക്കുന്നു. 
   ബുധനാഴ്‌ച  വൈകിട്ട്‌ ബഹുജനപ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമാപിക്കും.  നാലിന്‌ അരങ്ങം  കേന്ദ്രീകരിച്ച്‌ ചുവപ്പ്‌ വളന്റിയർമാരുടെ മാർച്ചും പ്രകടനവും. അഞ്ചിന് ആലക്കോട് ടൗണിലെ സീതാറാം യെച്ചൂരി നഗറിൽ പൊതുസമ്മേളനം  ജോൺ ബ്രിട്ടാസ് എംപി ഉദ്‌ഘാടനം ചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top