കാസർകോട്
കേന്ദ്രസർക്കാരിന്റെ കാവിനയങ്ങളോടുള്ള പോരാട്ടം ഏറ്റെടുത്ത് വിജയിപ്പിച്ച കേന്ദ്ര സർവകലശാല വിദ്യാർഥികളെ എസ്‌എഫ്‌ഐ അഭിവാദ്യം ചെയ്‌തു. സർവകലാശാലാ അധികൃതരുടെ ഒത്താശയിൽ കാമ്പസിൽ വേരുപിടിക്കാമെന്ന് മോഹിച്ച എബിവിപിക്ക് ഒറ്റ ജനറൽ സീറ്റ് പോലും നേടാനായില്ല. കെഎസ്‌യുവിന് പ്രസിഡന്റ് സ്ഥാനം മാത്രം കിട്ടിയപ്പോൾ, ബാക്കി ആറ് ജനറൽ സീറ്റും എസ്‌എഫ്‌ഐ നേടി.
പിഎച്ച്‌ഡി സയൻസ് റെപ്രസന്റേറ്റീവ് സ്ഥാനാർഥിയുടെ നോമിനേഷൻ കെഎസ്‌യു, എബിവിപി സംഘടനകൾ ഒത്തുകളിച്ച് തള്ളിച്ചു. ഇതിന് അധികൃതരുടെ ഒത്താശയുമുണ്ടായി. കന്നഡ വിഭാഗത്തിൽ എബിവിപി സ്ഥാനാർഥിയുടെ നോമിനേഷനിൽ പിശകുണ്ടായിട്ടും തള്ളിയില്ല. ഇതിനെതിരെ എൻഎസ്‌യു മൗനം പാലിച്ചു.
കേന്ദ്ര കാവി നയങ്ങൾക്കെതിരെ പ്രതിരോധം തീർക്കുന്ന ഇക്കാലത്ത് എസ്എഫ്ഐക്ക് വോട്ട് ചെയ്ത മുഴുവൻ വിദ്യാർഥികളെയും ജില്ലാ പ്രസിഡന്റ് ഋഷിത സി പവിത്രനും സെക്രട്ടറി കെ പ്രണവും അഭിവാദ്യം ചെയ്തു.
എസ്‌എഫ്‌ഐക്ക് ചരിത്ര വിജയം സമ്മാനിച്ച ക്യാംപസിൽ ആഹ്ലാദ പ്രകടനം നടത്തി. സംസ്ഥാന സെക്രട്ടറിയറ്റംഗം ബിപിൻരാജ് പായം, ജില്ലാ സെക്രട്ടറി കെ പ്രണവ്, ജില്ലാ വൈസ് പ്രസിഡന്റ് ഇമ്മാനുവൽ, അലൻ ജോർജ്,അഖിൽ, അശ്വതി, അമൽ ആസാദ്, നന്ദ, യൂണിയൻ സെക്രട്ടറി അബ്ദുൽ സഹദ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..