23 December Monday

മകളുടെ ബിരുദദാന ചടങ്ങിൽ 
മുഖ്യാതിഥിയായി മന്ത്രിയെത്തി

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

കാരക്കോണം മെഡിക്കൽ കോളേജിൽ എംബിബിഎസ് ബിരുദ ദാന ചടങ്ങിൽ മന്ത്രി സജി ചെറിയാനിൽ നിന്നും മകൾ ശ്രവ്യ എസ് ചെറിയാൻ ബിരുദം ഏറ്റുവാങ്ങുന്നു

 ചെങ്ങന്നൂർ

മകളുടെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി മന്ത്രിയെത്തി. മന്ത്രി സജി ചെറിയാനാണ് കാരക്കോണം ഡോ. സോമർവെൽ മെമ്മോറിയൽ മെഡിക്കൽ കോളേജിൽ എംബിബിഎസ്  ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത്. 
മകൾ ശ്രവ്യ എസ് ചെറിയാൻ അച്ഛനിൽ  നിന്ന്‌ ബിരുദം ഏറ്റുവാങ്ങി. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മേൽ അധ്യക്ഷനായി. 
ശ്രവ്യയുടെ അമ്മ ക്രിസ്റ്റീന ചെറിയാനും സദസിലുണ്ടായിരുന്നു. ഇതോടെ കൊഴുവല്ലൂർ തെങ്ങുംതറയിൽ വീട്ടിൽ ഡോക്ടർമാരുടെ എണ്ണം മൂന്നായി. മൂത്ത സഹോദരി ഡോ. നിത്യ എസ് ചെറിയാൻ ബെൽഗാമിൽ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജിൽ പീഡിയാട്രിക്‌സിലും രണ്ടാമത്തെ സഹോദരി ദൃശ്യ എസ് ചെറിയാൻ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ റേഡിയോളജിയിലും എം ഡി വിദ്യാർഥിനികളാണ്. ശ്രവ്യയും ഉപരി പഠനത്തിനുള്ള തയ്യാറെടുപ്പിലാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top