22 November Friday

തിരിച്ചറിയണം എലിപ്പനി 
രോഗലക്ഷണങ്ങള്‍

സ്വന്തം ലേഖകൻUpdated: Sunday Jul 21, 2024
ആലപ്പുഴ
എലിപ്പനി രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് യഥാസമയം ചികിത്സ തേടണമന്ന മുന്നറിയിപ്പുമായി ജില്ലാ ആരോഗ്യ വിഭാഗം. വൃക്ക, കരൾ, ശ്വാസകോശം തുടങ്ങിയ പ്രധാന അവയവങ്ങളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ച് ഗുരുതരമായ മഞ്ഞപ്പിത്തം, ശ്വാസകോശ ഹൃദയസംബന്ധമായ തകരാറുകൾ തുടങ്ങിയവ ഉണ്ടാക്കി ഗുരുതരാവസ്ഥയിലേക്ക് രോഗി എത്താൻ ഇടയുണ്ട്. എലിപ്പനി മൂലമുള്ള മരണമൊഴിവാക്കാൻ രോഗം നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ എടുക്കുന്നതും ശരിയായ പ്രതിരോധശീലങ്ങൾ പാലിക്കേണ്ടതും ഒരുപോലെ പ്രധാനമാണ്.
രോഗലക്ഷണങ്ങൾ ശ്രദ്ധിക്കുക
പനി, തലവേദന, കഠിനമായ ക്ഷീണം, പേശി വേദന തുടങ്ങിയവ എലിപ്പനിയുടെ പ്രധാന രോഗലക്ഷണങ്ങളാണ്. കടുത്ത ക്ഷീണം നടുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ മാത്രമായും എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 
  എലിമാത്രമല്ല വില്ലൻ
എലിപ്പനിക്ക്‌ എലി മാത്രമല്ല കാരണം. എലിയുടെ മൂത്രത്തിൽ കൂടി മാത്രമല്ല നായ, പൂച്ച, കന്നുകാലികൾ ഇവയുടെ ഒക്കെ മൂത്രത്തിലൂടെ എലിപ്പനിയുടെ രോഗാണുക്കൾ മണ്ണിലും വെള്ളത്തിലും കലരാനിടയുണ്ട്. മൃഗങ്ങളിൽ ഒരിക്കൽ എലിപ്പനി രോഗബാധ ഉണ്ടായാൽ രോഗാണുക്കൾ അവയുടെ വൃക്കകളിൽ ദീർഘകാലം നിലനിൽക്കാൻ ഇടയുണ്ട്. മൂത്രത്തിലൂടെ രോഗാണുക്കൾ മണ്ണിലും വെള്ളത്തിലും എത്തുകയും മാസങ്ങളോളം നിലനിൽക്കുകയും ചെയ്യും.
മാലിന്യ സംസ്‌കരണം പ്രധാനം
എലിപ്പനി പോലെയുള്ള ജന്തുജന്യ രോഗങ്ങൾ പെരുകുന്നത് ഒഴിവാക്കാൻ മാലിന്യ സംസ്‌കരണത്തിൽ ശ്രദ്ധപുലർത്തുക. വീട്ടിലുള്ള ജൈവമാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്‌കരിക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top