23 December Monday

ക്ലീനാക്കി ആലപ്പുഴ നേടി

സ്വന്തം ലേഖകൻUpdated: Sunday Jul 21, 2024

പ്രത്യേക ഡിസൈൻ നൽകിയ ആലപ്പുഴ നഗരസഭയുടെ ടോയ്ലെറ്റുകളിലൊന്ന്

ആലപ്പുഴ 
സ്വച്ഛ് ഭാരത് മിഷൻ (നഗരം ) 2.0, "ക്ലീൻ ടോയ്‌ലറ്റ് കാമ്പയിൻ 2023' ഒന്നാം സ്ഥാനം ആലപ്പുഴ, തൃശ്ശൂർ ജില്ലകൾ പങ്കിട്ടു. സ്കൂൾ ടോയ്‌ലറ്റുകളടക്കമുള്ള പൊതു ശൗചാലയ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണി, നവീകരണം, ശുചീകരണം, കാമ്പയിൻ പരിപാടികളിൽ വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം തുടങ്ങിയവയാണ്‌ വിലയിരുത്തിയത്. 
  ജില്ലയിൽ ഏകദേശം 48 പൊതു ടോയ്‌ലറ്റുകൾ, 75 സ്കൂൾ ടോയ്‌ലറ്റുൾ തുടങ്ങിയവയിലായി 808 ടോയ്‌ലറ്റ് സീറ്റുകൾ റിപ്പയർ ചെയ്തു. പൊതു ടോയ്‌ലറ്റുകൾ നഗരസഭാതലത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് പ്രത്യേകപരിശീലനം നൽകി ഗ്രേഡ് ചെയ്തു. നഗരസഭകളിലെ പബ്ലിക് ടോയ്‌ലറ്റുകൾ ‘ഗൂഗിൾ ടോയ്‌ലറ്റ് ലൊക്കേറ്റർ' ആപ്പ് മുഖേന മാപ്പ് ചെയ്തു.  31 പൊതു ടോയ്‌ലറ്റുകളിൽ നഗരസഭകൾ കെയർടേക്കർമാരെ നിയോഗിച്ചു. കാമ്പയിൻ കാലയളവിൽ ലഭിച്ച പരാതികൾ പൂർണമായും പരിഹരിച്ചു.  ഒന്നാം ഘട്ടമായി 54 ലക്ഷം രൂപ വിവിധ അറ്റകുറ്റപ്പണികൾക്കായി ചെലവഴിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top