17 September Tuesday

കെഎസ്‌ടിഎ പ്രവൃത്തിപരിചയ 
സംഗമം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

കെഎസ്‌ടിഎ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവൃത്തിപരിചയ സംഗമം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി കെ ഹരികുമാർ 
ഉദ്ഘാടനംചെയ്യുന്നു

 

കൊല്ലം
കെഎസ്‌ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവൃത്തിപരിചയ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി കെ ഹരികുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ എൻ മധുകുമാർ അധ്യക്ഷനായി. പൊതുവിദ്യാലയങ്ങളിലെ കുട്ടികളെ പ്രവൃത്തിപരിചയ മേളയ്ക്ക് തയ്യാറെടുപ്പിക്കുന്നതിന് ആവശ്യമായ പ്രായോഗിക പരിജ്ഞാനം അധ്യാപകർക്കു നൽകുന്നതിനുവേണ്ടിയാണ് പരിശീലനം സംഘടിപ്പിച്ചത്. മെറ്റൽ എൻഗ്രേവിങ്, വെജിറ്റബിൾ പ്രിന്റിങ്, നെറ്റ് മേക്കിങ് തുടങ്ങിയ ഇനങ്ങളിൽ ആയിരുന്നു പരിശീലനം. കൊച്ചുവേലു, ബി എസ് മഞ്ജുനാഥ്, ജി വി രാജേഷ് എന്നിവർ ക്ലാസെടുത്തു. 12 ഉപജില്ലയിൽനിന്നായി 165 അധ്യാപകർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ബി സജീവ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എസ്‌ സബിത, സംസ്ഥാന കമ്മിറ്റി അംഗം എം എസ് ഷിബു, ജെ ശശികല, വി എസ് ബൈസ ൽ, വി കെ ആദർശ് എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top