22 December Sunday

സ്വപ്‌നങ്ങൾ തളിരിട്ട മണ്ണിൽ ഒരോർമപ്പതിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷന്‍ (സിഐടിയു) സംഘടിപ്പിച്ച സി ബി സി വാര്യര്‍ അനുസ്മരണവും എന്‍ഡോവ്മെന്റ് വിതരണവും അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് മുരളീകൃഷ്ണപിള്ള ഉദ്ഘാടനംചെയ്യുന്നു

കൊട്ടാരക്കര  
വജ്ര ജൂബിലി നിറവിലായ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജിൽ നടന്ന അലുമ്നി അസോസിയേഷൻ വാർഷിക സമ്മേളനവും പ്രതിഭാസംഗമവും ഗുരുശിഷ്യബന്ധത്തിന്റെ ഉഷ്‌മളത പകർന്നു. മോഹങ്ങളും സ്വപ്‌നങ്ങളും പിച്ചവെച്ച മണ്ണിൽ വീണ്ടും കണ്ടുമുട്ടി, ഓർമപുതുക്കി അവർ മടങ്ങി. കഥകളിയുടെ ഈറ്റിലത്ത് വിദ്യയുടെ വെള്ളിവെളിച്ചം പകർന്ന കോളേജിലെ പൂർവ അധ്യാപക–-വിദ്യാർഥി സംഗമം പുതുതലമുറയ്‌ക്ക്‌ പുതുപാഠം സമ്മാനിച്ചു. ആറുപതിറ്റാണ്ട് കലാലയത്തിൽ പഠിച്ചവരും ഗുരുനാഥന്മാരുമാണ്‌ വീണ്ടും ഒന്നിച്ചത്‌. 
പൂർവ വിദ്യാർഥിയും മാർത്തോമസഭ ഭദ്രാസനാധിപനുമായ ഡോ.തോമസ് മാർ തീത്തോസ് ഉദ്ഘാടനംചെയ്തു. കോളേജ് മാനേജർ ഫാ. ബേബി തോമസ് അധ്യക്ഷനായി. മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ്, എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ്‌ ബിജു എബ്രഹാം, പ്രിൻസിപ്പൽ സുമി അലക്‌സ്‌, കെ ഒ രാജുക്കുട്ടി, മനു വാസുദേവൻ, മാത്യൂ വർഗീസ്, ജോൺ കുരാക്കാർ, ബി അനിൽകുമാർ, സതീഷ് ചന്ദ്രൻ, സാജൻ കോശി, പിങ്കി ഏബ്രഹാം, മെനു ജോൺ എന്നിവർ സംസാരിച്ചു. ഐപിഎസ് നേടിയ കെ എൽ ജോൺകുട്ടി, ദേവസ്വം ബോർഡ്‌അംഗം ജി സുന്ദരേശൻ, ഡിവൈഎസ്പി മാരായ എം എം ജോസ്, ബിനു വർഗീസ്, ഡോക്ടറേറ്റ് നേടിയ ലാൻസി കുരാക്കാർ, ലാലു പി ജോർജ് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നാരായണ പണ്ടാല, ജി ആഷ, മുരളി മോഹൻ, സുരേഷ് വിലങ്ങറ, ആർ ഗീത, സാഗർ തങ്കച്ചൻ, ജോർജ് ജേക്കബ് ചെങ്ങമനാട്, വേണുമാധവ് എന്നിവരെ അനുമോദിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top