22 December Sunday

കാണാതായ പെൺകുട്ടികളെ ഒരുമണിക്കൂറിനുള്ളിൽ 
കണ്ടെത്തി പൊലീസ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

 കുന്നിക്കോട്  

കാണാതായ പതിനഞ്ചും പതിമൂന്നും വയസ്സുള്ള പെൺകുട്ടികളെ പരാതികിട്ടി ഒരുമണിക്കൂറിനുള്ളിൽ കണ്ടെത്തി കുന്നിക്കോട് പൊലീസ്. തലവൂർ രണ്ടാലുംമൂട് സ്വദേശിയുടെ മക്കളെയാണ് വെള്ളി പകൽ മൂന്നിന് കാണാതായത്. വൈകിട്ട് ആറോടെ അച്ഛൻ പൊലീസിൽ പരാതി നൽകി. അന്വേഷണം നടത്തിയ പൊലീസ് ബന്ധുവീട്ടിലേക്കുള്ള യാത്രാമദ്ധ്യേ അടൂരിൽനിന്ന് കുട്ടികളെ കണ്ടെത്തുകയായിരുന്നു. 
കുന്നിക്കോട് എസ്എച്ച്ഒ കെ ജി ഗോപകുമാർ, എസ്ഐ വി ഗംഗാപ്രസാദ്, സന്തോഷ്കുമാർ, വി ആർ വിജേഷ് എന്നിവരടങ്ങിയ സംഘമാണ് കുട്ടികളെ കണ്ടെത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top