21 September Saturday
കേരള ഗ്രോ ഓർഗാനിക്, കേരള ഗ്രോ ഗ്രീൻ ബ്രാൻഡുകൾ

വിപണിയിലേക്ക്‌ കൂടുതൽ ഉൽപ്പന്നങ്ങൾ

സ്വന്തം ലേഖികUpdated: Saturday Sep 21, 2024
കൊല്ലം
ലോകവിപണി ലക്ഷ്യമിട്ട് കൃഷിവകുപ്പ്‌ രൂപീകരിച്ച കേരള ഗ്രോ ഓർഗാനിക്, കേരള ഗ്രോ ഗ്രീൻ എന്നീ ബ്രാൻഡുകളിലേക്ക്‌ ജില്ലയിൽനിന്ന്‌ കൂടുതൽ ഉൽപ്പന്നങ്ങൾ. വിവിധ ഫാമുകൾ, കൃഷിക്കൂട്ടങ്ങൾ, അഗ്രോ സർവീസ് സെന്ററുകൾ എന്നിവയുടെ അറുപതിൽപ്പരം ഉൽപ്പന്നങ്ങളാണ്‌ നിലവിൽ ബ്രാൻഡ്‌ചെയ്‌തിട്ടുള്ളത്‌. കൂടുതൽ കർഷകർ തങ്ങളുടെ ഉൽപ്പന്നങ്ങൾ ബ്രാൻഡ്‌ചെയ്യാൻ അപേക്ഷയുമായി രംഗത്തുണ്ട്‌.
നടീൽ വസ്തുക്കൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവ ഗുണമേന്മ ഉറപ്പുവരുത്തി വിപണിയിൽ എത്തിക്കുന്നതിനാണ് ബ്രാൻഡുകൾ ഒരുക്കിയത്. മൂല്യവർധനയിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനൊപ്പം ഭക്ഷണസാധനങ്ങളുടെ ഉൽപ്പാദനത്തിൽ രാസകീടനാശിനികളുടെയും മറ്റും ഉപയോഗം ഇല്ലെന്ന്‌ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ്‌ പദ്ധതി നടപ്പാക്കിയത്‌. ഗുണമേന്മയുള്ള കാർഷികോൽപ്പന്നങ്ങൾ ആവശ്യക്കാർക്കു ലഭ്യമാക്കുന്നതിനാണ് കേരള ഗ്രോ ബ്രാൻഡ് സർക്കാർ അവതരിപ്പിച്ചത്‌.
കരുനാഗപ്പള്ളി ഭാഗ്യശ്രീ ഓർഗാനിക് ഫാം, മിയ എന്റർപ്രൈസസ്‌, തലവൂർ ലാബേ പ്രൊഡക്ട്‌സ്‌, കൊല്ലം റീത്ത ലോറൻസ്‌ തുടങ്ങി ആറ്‌ ഉൽപ്പാദക യൂണിറ്റുകൾ രണ്ട്‌ ബ്രാൻഡിലായി അറുപതിൽപ്പരം ഉൽപ്പന്നങ്ങളാണ്‌ വിപണിയിൽ എത്തിച്ചിരിക്കുന്നത്‌. ചക്ക ഉൽപ്പന്നങ്ങൾ, മഷ്‌റൂം കഫേ, ആരോറൂട്ട് വാൽനട്ട്, ആരോറൂട്ട് ബനാന, ആരോറൂട്ട് ബദാം, ആരോറൂട്ട് കാഷ്യൂ, ആരോറൂട്ട് പിസ്താഷ്യാസ് എന്നീ ഉൽപ്പന്നങ്ങൾ ആമസോൺ വഴിയും കേരള ഗ്രോ ഷോപ്പ്‌ വഴിയും ലഭ്യമാകും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top