21 September Saturday
പൂജപ്പുര മൈതാനത്തെ വ്യാപാരമേള

കോർപറേഷന്റെ തീരുമാനം ശരി; ടെൻഡർ തുക 64.5 ലക്ഷം

സ്വന്തം ലേഖകൻUpdated: Saturday Sep 21, 2024
തിരുവനന്തപുരം
നവരാത്രി ഉത്സവത്തിന്റെ ഭാ​ഗമായി പൂജപ്പുര മൈതാനത്ത് വ്യാപാരമേള നടത്താൻ ടെൻഡർ ക്ഷണിച്ച കോർപറേഷന്റെ നടപടി ശരിയെന്ന് തെളിഞ്ഞു. ലേലത്തിനൊടുവിൽ 64,58,000 രൂപയ്ക്കാണ് തമിഴ്നാട് സ്വദേശിയായ കമലാസനൻ ടെൻഡർ സ്വന്തമാക്കിയത്. ഉത്സവം നടത്തുന്ന  സമിതിയും ലേലത്തിൽ പങ്കെടുത്ത്‌, 45,00,000 രൂപ വരെ വിളിച്ചു. ഏഴു പേരാണ് ലേലത്തിൽ പങ്കെടുത്തത്. മണ്ഡപത്തിലെയും ഓഡിറ്റോറിയത്തിലെയും ഉത്സവ ആഘോഷങ്ങൾക്ക് പുറമേയാണ്‌ മൈതാനത്ത് വ്യാപാരമേള നടത്തുന്നത്. ഇതിനായി   മുൻവർഷങ്ങളിൽ 11 ലക്ഷം രൂപയാണ് തറവാടകയായി കോർപറേഷൻ ഈടാക്കിയിരുന്നത്. 80 ലക്ഷത്തിലേറെ രൂപയുടെ ലാഭം മേളയിൽ നിന്ന് സംഘാടകർക്ക് ലഭിക്കുമ്പോഴും തുച്ഛമായ തുക മാത്രമാണ് കോർപറേഷന് ലഭിച്ചിരുന്നത്. അധികമായി ലഭിക്കുന്ന തുക കോർപറേഷന് ക്ഷേമപ്രവർത്തനങ്ങൾക്കായി വിനിയോ​ഗിക്കാനുമാകും. 15 ലക്ഷം രൂപ അടിസ്ഥാന നിരക്ക് കണക്കാക്കിയാണ് കോർപറേഷൻ ടെൻഡർ വിളിച്ചത്. പത്തുദിവസത്തെ നവരാത്രി ഉത്സവത്തിനായി പൂജപ്പുര സരസ്വതി മണ്ഡപവും ഓഡിറ്റോറിയവും കോർപറേഷൻ വിട്ടുനൽകുന്നത് സൗജന്യമായാണ്. 
കോർപറേഷൻ നിയോഗിച്ച സമിതിയാണ് ഉത്സവം നടത്തുന്നത്. 28 മുതൽ ഒക്ടോബർ 15 വരെയാണ് നവരാത്രി മഹോത്സവം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top