14 November Thursday
ദേശീയ വാട്ടര്‍പോളോ

കേരള വനിതകള്‍ സൂപ്പര്‍ ലീഗില്‍

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

ദേശീയ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ വാട്ടർ പോളോ മത്സരത്തിൽ തമിഴ്‌നാടിനെതിരെ ഗോൾ നേടുന്ന കേരളത്തിന്റെ ടീം അംഗം ഫോട്ടോ/ഷിബിൻ ചെറുകര

വെഞ്ഞാറമൂട്
ദേശീയ അക്വാട്ടിക് വാട്ടര്‍പോളോ ഡൈവിങ് ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ സൂപ്പര്‍ ലീഗില്‍. പുരുഷന്മാര്‍ പുറത്തും. തമിഴ്‌നാടിനെ എതിരില്ലാത്ത 23 ഗോളിനാണ്‌ കേരള വനിതകള്‍ തോൽപ്പിച്ചത്‌. പുരുഷ ടീം കരുത്തരായ മഹാരാഷ്ട്രയുടെ മുന്നില്‍, ആറിനെതിരെ 11 ഗോളിന്‌ വീണു.
 വനിതകളുടെ പൂള്‍ ബിയിലെ പോരാട്ടത്തില്‍ പൊലീസിനെ തകര്‍ത്ത് ബംഗാള്‍ സൂപ്പര്‍ ലീഗ് യോഗ്യത നേടി, ഒമ്പതിനെതിരെ 10 ഗോൾ. ഗ്രൂപ്പ് സിയിലെ നിര്‍ണായക മത്സരത്തിൽ കര്‍ണാടകത്തെ രണ്ടിനെതിരെ 13 ഗോളിന്‌ പരാജയപ്പെടുത്തി മഹാരാഷ്ട്ര സൂപ്പര്‍ ലീഗിലേക്ക്. 
വനിതകളുടെ മറ്റു മത്സരങ്ങളില്‍ ഡല്‍ഹി ആന്ധ്രപ്രദേശിനെ എതിരില്ലാത്ത 19 ഗോളിനും ഹരിയാന രണ്ടിനെതിരെ 14 ഗോളിന്‌ തെലങ്കാനയെയും തോല്‍പ്പിച്ചു. പുരുഷന്മാരുടെ പൂള്‍ എ മത്സരത്തില്‍ ബംഗാളിനെ തകര്‍ത്ത് എസ്എസ്‌സിബി സൂപ്പര്‍ ലീഗിലേക്കെത്തി, അഞ്ചിനെതിരെ 10 ഗോൾ. പൂള്‍ സിയില്‍ ഹരിയാനയെ തോല്‍പ്പിച്ച് പൊലീസ് സൂപ്പര്‍ ലീഗിലേക്ക് യോഗ്യത നേടി. പൂള്‍ ബിയില്‍ പഞ്ചാബിനെ തകര്‍ത്ത് ആര്‍എസ്‌പിബി യോഗ്യത നേടി.
പുരുഷ വിഭാഗത്തിന്റെ മറ്റു മത്സരങ്ങളില്‍ തെലങ്കാന ആന്ധ്രപ്രദേശിനെയും കര്‍ണാടക മണിപ്പുരിനെയും പരാജയപ്പെടുത്തി. സൂപ്പര്‍ ലീഗ് റൗണ്ടിലേക്ക് യോഗ്യത നേടിയ പുരുഷ–- വനിതാ ടീമുകള്‍ ഏറ്റുമുട്ടും.
മൂന്നു മീറ്റര്‍ സ്പ്രിങ് ബോര്‍ഡ് പുരുഷ വിഭാഗം ഡൈവിങ്ങില്‍ എസ്എസ്‌സിബിക്ക് സ്വര്‍ണം. 345.85 പോയിന്റുമായി സുര്‍ജിത്‌ രാജ്ബന്‍ഷിയാണ് സ്വര്‍ണം നേടിയത്. ആര്‍എസ്‌പിബിയുടെ യു അഭിഷേക് 323.95 പോയിന്റുമായി വെള്ളിയും 291.70 പോയിന്റുമായി എസ്എസ്‌സിബിയുടെ ഹേമം ലണ്ടന്‍ സിങ് വെങ്കലവും നേടി.
വിനിതാ വിഭാഗത്തില്‍ ആര്‍എസ്‌പിബിയുടെ ഹൃതിക ഷിറിറാം സ്വര്‍ണം നേടി, 181.05 പോയിന്റ്‌. 179.30 പോയിന്റുമായി ആര്‍എസ്‌പിബിയുടെതന്നെ ഇഷ വാങ്മൂഡ് വെള്ളിയും 165.30 പോയിന്റുമായി ഗുജറാത്തിന്റെ അഷ്‌ന നിഖില്‍ഭായ് വെങ്കലവും നേടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top