22 November Friday
ഡിവൈഎഫ്‌ഐ സെമിനാർ

മാധ്യമങ്ങൾ ആസൂത്രിതമായി 
നുണ പറയുന്നു: എ എ റഹിം

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം 
ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം 
ആസൂത്രിതമായി നുണ പറയുന്നവരായി മലയാള മാധ്യമങ്ങൾ മാറിയെന്ന്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹിം. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച  ‘വ്യാജ വാർത്തകളുടെ നിർമിതി സമകാലിക സാഹചര്യത്തിൽ’ എന്ന സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
പ്രതിഷേധങ്ങൾക്ക്‌ മാധ്യമങ്ങൾ അർഹരായി തീരുന്നു എന്നത്‌ ആധുനിക സമൂഹത്തിന്‌ നല്ലതല്ല. സ്ഥായിയായ ഇടതുപക്ഷവിരുദ്ധതയും ദൃശ്യമാധ്യമങ്ങൾക്കിടയിലെ കിടമത്സരവും അപകടകരമായ കൂട്ടായി മാറി. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനായി കള്ളങ്ങളുടെ ഘോഷയാത്രയാണ്‌ പടച്ചുവിടുന്നത്‌. കള്ളങ്ങൾ പറയുക മാത്രമല്ല വ്യാജ വാർത്തകൾ നിർമിച്ചെടുക്കുകയും ചെയ്യുന്നു. വാർത്ത തെറ്റെന്ന്‌ ബോധ്യപ്പെട്ടാലും തിരുത്താൻ തയ്യാറാകുന്നില്ല. ഇടതുപക്ഷ സർക്കാർ വികസനവിരോധികൾ ആണെന്നും മതവിശ്വാസത്തിന്‌ എതിരാണെന്നുമുള്ള തെറ്റാ യ പ്രചാരണങ്ങൾ കാലങ്ങളായി മാധ്യമങ്ങൾ ഉയർത്തിക്കൊണ്ടുവന്നു.  കാലക്രമേണ അത്‌ രണ്ടും പൊളിഞ്ഞു. ഇപ്പോൾ ധൂർത്തിന്റെ സർക്കാരാണ്‌ എന്ന പ്രതീതി സൃഷ്‌ടിക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. എന്താണ്‌ നുണ, എന്തിനാണ്‌ നുണ എന്നു പറഞ്ഞുകൊണ്ട്‌ മാത്രമേ അതിജീവിക്കാൻ കഴിയൂവെന്ന്‌ എ എ റഹിം പറഞ്ഞു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ വി അനൂപ്‌ അധ്യക്ഷനായി. 
മാധ്യമപ്രവർത്തകൻ ജേക്കബ് ജോർജ്‌, കൈരളി ന്യൂസ്‌ ഡയറക്ടർ ശരത്‌ ചന്ദ്രൻ, ഡോ. എം എസ്‌ ശ്രീകല, ജെ എസ്‌ ഷിജൂഖാൻ, വി എസ്‌ ശ്യാമ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top