26 December Thursday
ബഹുജന കൂട്ടായ്‌മ തുടരുന്നു

പലസ്തീൻ ജനതയ്ക്ക് സിപിഐ എമ്മിന്റെ 
ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023

പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സിപിഐ എം ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലിമംഗലത്ത് ചേർന്ന യുദ്ധവിരുദ്ധ സദസ്സ് 
 മുതിർന്ന നേതാവ്‌ വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം
പലസ്‌തീനിൽ സമാധാനം ഉറപ്പുവരുത്തുക, യുഎൻ കരാർ നടപ്പാക്കുക എന്നീ ആവശ്യങ്ങളുയർത്തി സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏരിയതല ബഹുജന കൂട്ടായ്‌മ തുടരുന്നു. വെള്ളിയാഴ്‌ച വൈകിട്ട്‌ അഞ്ചിടത്ത്‌ കൂട്ടായ്മ സംഘടിപ്പിച്ചു.
ഏറ്റുമാനൂർ ഏരിയയിൽ നീലിമംഗലത്ത്‌ മുതിർന്ന നേതാവ്‌ വൈക്കം വിശ്വനും ചങ്ങനാശേരി മുനിസിപ്പൽ ജങ്‌ഷനിൽ ജില്ലാ സെക്രട്ടറി എ വി റസലും ഉദ്‌ഘാടനം ചെയ്‌തു. കോട്ടയം പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനത്തിന്‌ സമീപം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാറും പുതുപ്പള്ളി ഏരിയയിലെ ഞാലിയാംകുഴിയിൽ ജില്ലാ കമ്മിറ്റിയംഗം അഡ്വ. വി ജയപ്രകാശും അയർക്കുന്നം ഏരിയയിലെ മണർകാട്ട്‌ ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. റെജി സഖറിയയും കൂട്ടായ്മ ഉദ്‌ഘാടനം ചെയ്‌തു
ഇന്ന്‌ മൂന്നിടത്ത്‌ 
ശനിയാഴ്‌ച വാഴൂർ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി ഏരിയകളിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ ജില്ലാ സെക്രട്ടറി എ വി റസലും വാഴൂരിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ എം രാധാകൃഷ്‌ണനും കടുത്തുരുത്തി ആപ്പാഞ്ചിറയിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി കെ ഹരികുമാറും ഉദ്‌ഘാടനം ചെയ്യും. 23ന്‌ പാലാ, പൂഞ്ഞാർ ഏരിയകളിലും  ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top