മലപ്പുറം
‘വിതുമ്പുന്ന പലസ്തീൻ ജനതക്കൊപ്പം’ മുദ്രാവാക്യവുമായി എസ്‌വൈഎസ് നേതൃത്വത്തിൽ വിചാര സദസ് സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിക്കുകീഴിൽ 12 സോൺ കേന്ദ്രങ്ങളിൽ പ്രതിഷേധം നടന്നു. മലപ്പുറത്ത് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂർ ഉദ്‌ഘാടനംചെയ്‌തു. എസ്‌വൈഎസ് മലപ്പുറം സോൺ പ്രസിഡന്റ് സിദ്ദീഖ് മുസ്ല്യാർ മക്കരപ്പറമ്പ് അധ്യക്ഷനായി. വിവിധയിടങ്ങളിൽ അബ്ബാസ് സഖാഫി, ഷൗക്കത്ത്, മുഹമ്മദലി ബുഖാരി, സാക്കിർ സിദ്ദീഖ്, ഇല്യാസ് ബുഖാരി, സി കെ സക്കീർ, ബഷീർ ചെല്ലക്കൊടി, മുഷതാഖ് പുളിക്കലിൽ, ഉമൈർ ബുഖാരി, ഇബ്രാഹീം മുണ്ടക്കൽ, പി അബ്ദുൾ കരീം, ജമാലുദ്ദീൻ അസ്ഹരി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..