26 December Thursday
നവകേരള സദസ്

സംഘാടക സമിതി യോഗത്തിൽ 
യുഡിഎഫ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023

നവകേരള സദസ് സംഘാടക സമിതി രൂപീകരണത്തിൽ മൂത്തേടം 
പഞ്ചായത്ത് പ്രസിഡന്റ് പി ഉസ്മാൻ സംസാരിക്കുന്നു

 
എടക്കര
യുഡിഎഫ്‌ ബഹിഷ്‌കരിക്കുമെന്ന്‌ പ്രഖ്യാപിച്ച നവകേരള സദസ്സിന്റെ സംഘാടക സമിതി യോഗത്തിൽ പങ്കെടുത്ത്‌ കോൺഗ്രസ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌. മൂത്തേടം പഞ്ചായത്ത് പ്രസിഡന്റ് പി ഉസ്മാനാണ്‌ എടക്കരയിൽ ചേർന്ന നിലമ്പൂർ മണ്ഡലം നവകേരള സദസ്‌ സംഘാടക സമിതി രൂപീകരണയോഗത്തിൽ പങ്കെടുത്ത്‌ ആശംസകൾ അർപ്പിച്ചത്‌.  മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കാനെത്തുന്ന നവകേരള സദസ്സിന് സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്ന്‌ അദ്ദേഹം പറഞ്ഞു. നവകേരള സദസ്സിന് എല്ലാ പിന്തുണയും അറിയിക്കുന്നതായും പി ഉസ്മാൻ കൂട്ടിച്ചേർത്തു. 
കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറികൂടിയായ പി ഉസ്മാനെ സംഘാടക സമിതി വൈസ് ചെയർമാൻമാരിലൊരാളായും തെരഞ്ഞെടുത്തു. ചടങ്ങിൽ ഡെപ്യൂട്ടി കലക്ടർ ജെ ഒ അരുൺ അധ്യക്ഷനായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top