30 October Wednesday

ചലച്ചിത്രോത്സവം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

 കാഞ്ഞങ്ങാട്:

കാഞ്ഞങ്ങാട്ട് സാംസ്കാരിക  കൂട്ടായ്മ ആർട്ട് ഫോറവും  ബ്ലോക്ക് പഞ്ചായത്തും സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവം  ബ്ലോക്ക് പഞ്ചായത്ത്ഹാളിൽ തുടങ്ങി. തിരക്കഥാകൃത്തും എഴുത്തുകാരനുമായ പി വി ഷാജികുമാർ ഉദ്ഘാടനംചെയ്തു. 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ മണികണ്ഠൻ അധ്യക്ഷനായി. ‘ചവിട്ട്’ സിനിമയുടെ സംവിധായകരായ ഷിനോഷ് റഹിമാൻ, സജാസ് റഹ്മാൻ എന്നിവർ മുഖ്യാതിഥികളായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ വി ശ്രീലത, സ്ഥിരം സമിതി ചെയർമാൻ എം അബ്ദുൽ റഹ്മാൻ,  പി പ്രേമചന്ദ്രൻ,  സി നാരായണൻ, സിനിമാതാരം സി പി ശുഭ എന്നിവർ സംസാരിച്ചു.  വി സുരേഷ് മോഹൻ സ്വാഗതവും ബി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
മലയാളത്തിലും ഇതര ഭാഷകളിലും സംസ്ഥാനത്തും ദേശീയതലത്തിലും ചർച്ചചെയ്യപ്പെടുന്ന സിനിമകളും ഡോക്യുമെന്റകളുമാണ്  മൂന്ന്‌ ദിവസത്തെ മേളയിൽ പ്രദർശിപ്പിക്കുന്നത്. വൈകിട്ട്‌ 6.30നാണ്‌ പ്രദർശനം. ആദ്യദിവസം ഗ്രീക്ക് സിനിമ സോറ, മലയാള സിനിമ ചവിട്ട് എന്നിവ പ്രദർശിപ്പിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top