22 November Friday

സൗരോർജ കടൽ ജല ശുദ്ധീകരണ പ്ലാന്റിന്‌ 1. 40 കോടിയുടെ ഭരണാനുമതി

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

 കാസർകോട്‌

കാസർകോട്‌ വികസന പാക്കേജിൽ ഉൾപ്പെടുത്തി സൗരോർജം ഉപയോഗിച്ചുള്ള കടൽ ജല ശുദ്ധീകരണ പ്ലാന്റിന്‌  മഞ്ചേശ്വരം പഞ്ചായത്തിൽ നിർമാണത്തിന് ഭരണാനുമതിയായി.  
ഒരു കോടി  നാൽപതു ലക്ഷം രൂപയാണ്‌ പദ്ധതിയുടെ അടങ്കൽ തുക. സർക്കാർ മേഖലയിലുള്ള കേരളത്തിലെ ആദ്യ സൗരോർജം ഉപയോഗിച്ചുള്ള കടൽ ജല ശുദ്ധീകരണ പ്ലാന്റാണിത്‌.   
ജില്ലയിൽ കുടിവെള്ള ക്ഷാമം  രൂക്ഷമായ  പ്രദേശമായതിനാലാണ് മഞ്ചേശ്വരം പഞ്ചായത്തിനെ തെരഞ്ഞെടുത്തതെന്ന്  കലക്ടർ കെ ഇമ്പശേഖർ  അറിയിച്ചു.  പ്രവൃത്തി ഉടൻ ടെണ്ടർ ചെയത് ആരംഭിക്കുമെന്ന്‌  കാസർകോട്‌ വികസന പാക്കേജ്‌ സ്‌പെഷ്യൽ ഓഫീസർ വി ചന്ദ്രൻ  അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top