31 October Thursday

ഓർമകളിൽ നിറഞ്ഞ്‌ സി എച്ച്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

സി എച്ച് കണാരൻ ദിനത്തിൽ തലശേരിയിൽ നടന്ന അനുസ്മരണ റാലി.

തലശേരി 
സി എച്ച് കണാരന്റെ അമര സ്‌മരണയിൽ ജന്മനാട്‌. 52-ാം ചരമവാർഷിക ദിനത്തിൽ തലശേരിയിലും പുന്നോലിലും കതിരൂർ സിഎച്ച്‌ നഗറിലും ആയിരങ്ങൾ ഒത്തുചേർന്ന്‌ സ്‌മരണ പുതുക്കി. പഴയ ബസ്‌സ്‌റ്റാൻഡ് പരിസരത്തുനിന്ന്‌ ആയിരങ്ങൾ അണിനിരന്ന പ്രകടനവും തലശേരി കോട്ട പരിസരത്തുനിന്ന്‌ ബാൻഡ്‌ മേളത്തിന്റെ അകമ്പടിയോടെ റെഡ്‌ വളന്റിയർ മാർച്ചും പൊതുസമ്മേളന നഗരിയിലെത്തി. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 
നഗരവീഥിയിലൂടെ നീങ്ങിയ വളന്റിയർ മാർച്ച്‌ കാണാനും അഭിവാദ്യമർപ്പിക്കാനും ജനങ്ങൾ റോഡിനിരുവശവും തടിച്ചുകൂടി. കതിരൂർ സി എച്ച്‌ നഗറിലെ പ്രതിമയിലും കോടിയേരി പുന്നോലിലെ സ്‌മൃതിമണ്ഡപത്തിലും  പുഷ്‌പാർച്ചന നടന്നു. ആച്ചുകുളങ്ങരയിൽനിന്ന്‌  ആരംഭിച്ച പ്രകടനം സ്‌മൃതികുടീരത്തിൽ എത്തിച്ചേർന്നു. അനുസ്‌മരണയോഗം സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗം പി ശശി അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജൻ, ജില്ലാ കമ്മിറ്റിയംഗം എം സി പവിത്രൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി സി കെ രമേശൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top