പുതുക്കാട്
വടക്കെ തൊറവിലെ വീട്ടു കിണറുകളിലെ വെള്ളത്തിൽ ആസിഡിന്റെ സാന്നിധ്യം ഉണ്ടെന്ന് പരിശോധന ഫലം. പുതുക്കാട് സ്വാമിയാർ കുന്നിന്റെ വടക്കെ ചെരുവിലെ വിട്ടുകളിലെ കിണറുകളിലാണ് ആസിഡ് സാന്നിധ്യം . വെള്ളത്തിന് രുചി വ്യത്യാസം അനുഭവപെട്ടതിനെ തുടര്‍ന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് പിഎച്ച് മൂല്യം കുറഞ്ഞത് കണ്ടെത്തിയത്. പുതുക്കാട് പഞ്ചായത്ത് സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്‌പെക്ട്ടര്‍ എന്നിവര്‍ക്ക് ഒരു മാസം മുമ്പ് നാട്ടുക്കാര്‍ പരാതി നല്‍കിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു. കുന്നിന്‍ മുകളില്‍ പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് പ്ലെയ്റ്റഡ് സ്ഥാപനം, സ്വര്‍ണാഭരണ നിര്‍മാണ ശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആസിഡ് മാലിന്യം ഉറവ വഴി കിണറുകളില്‍ എത്തുന്നതാണെന്നാണ് നാട്ടുകാരുടെ സംശയം. പിഎച്ച് മൂല്യം വര്‍ധിക്കുന്നതിനായി പച്ചക്കക്ക കിഴിക്കെട്ടി കിണറുകളില്‍ ഇട്ടിട്ടും പ്രയോജനം ഇല്ലാത്ത അവസ്ഥയാണ്. പൊതുവെ ശുദ്ധജല ക്ഷാമം അനുഭവപെടുന്ന പ്രദേശമാണ് ഇവിടം. പ്രദേശത്ത് എതാനും വീടുകളിൽ മാത്രമാണ് കിണറുകള്‍ ഉള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..