21 December Saturday

ജില്ലാ സ്‌കൂൾ കലോത്സവം: 
പന്തൽ കാൽനാട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ പന്തൽ കാൽനാട്ട്‌ ഇ ചന്ദ്രശേഖരൻ എംഎൽഎ നിർവഹിക്കുന്നു

 

ഉദിനൂർ
ജില്ലാ  സ്‌കൂൾ കലോത്സവം 26 മുതൽ 30 വരെ ഉദിനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. കലോത്സവത്തിന്റെ  പന്തൽ കാൽനാട്ട്‌   ഇ ചന്ദ്രശേഖരൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി മുഹമ്മദ്‌ അസ്ലം അധ്യക്ഷനായി. വൈസ്‌ പ്രസിഡന്റ്‌ പി ബുഷ്‌റ, ടി കെ പി ഷാഹിദ, ആർ രാജേഷ്, പി വി ലീന, കെ സുബൈദ, വി വി സുരേശൻ, സത്യൻ മാടക്കാൽ, പി വിജിൻദാസ്, വാസുദേവൻ എന്നിവർ സംസാരിച്ചു. രവീന്ദ്രൻ മാണിയാട്ട് സ്വാഗതവും വിനയൻ കല്ലത്ത് നന്ദിയും പറഞ്ഞു. പ്രചാരണത്തിന്റെ ഭാഗമായുള്ള ഫ്ലാഷ്‌ മോബ്‌ വ്യാഴം രാവിലെ പത്തിന്‌ സ്‌കൂളിൽനിന്നും ആരംഭിക്കും. 
പ്രിൻസിപ്പൽ പി വി ലീന, പ്രധാനാധ്യാപിക കെ സുബൈദ എന്നിവർ ചേർന്ന്‌ ഉദ്‌ഘാടനം ചെയ്യും.  വിദ്യാർഥികളുടെ പ്രചാരണ സൈക്കിൾ റാലി 22ന്‌ പകൽ മൂന്നിന്‌ സ്‌കൂളിൽ ചന്തേര സ്‌റ്റേഷൻ ഹൗസ്‌ ഓഫീസർ കെ പ്രശാന്ത്‌ ഫ്ലാഗ്‌ ഓഫ്‌ ചെയ്യും. വൈകിട്ട്‌ നാലിന്‌ ഓരിയിൽ ഓലക്കൂട്ട നിർമാണം നടക്കും. 24ന്‌ പകൽ രണ്ടിന്‌ കൊടിക്കൂറയിൽ എഴുത്തും വരയും പരിപാടി.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top