ഉദിനൂർ
പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ച് നടക്കുന്ന ജില്ലാ സ്‌കൂൾ കലോത്സവത്തിനായി വിദ്യാർഥികൾ വിത്ത് പേന ഒരുക്കി. ഉദിനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് 500 വിത്ത് പേന ഒരുക്കിയത്. വലിച്ചെറിഞ്ഞ് മണ്ണിനെ മലിനമാക്കുന്ന പ്ലാസ്‌റ്റിക് പേനയ്ക്കൊരു ബദലായി പേപ്പർ പേന എന്ന സന്ദേശം ഉയർത്തിയാണ് വിത്ത് നിറച്ച പേപ്പർ പേനകൾ ഒരുക്കിയത്. സ്‌കൂളിൽ കൃഷി ചെയ്‌ത നെല്ലിനങ്ങളായ ഉമ, തൊണ്ണൂറാൻ എന്നിവയുടെ വിത്തുകൾ പേനയിൽ ഉൾപെടുത്തിയാണ് പേന നിർമിച്ചത്. കലോത്സവത്തിനായി ഉപയോഗിക്കാനുള്ള മുഴുവൻ പേനകളും ഇത്തരത്തിൽ തയാറാക്കും. അധ്യാപിക പി സജിത, ഗ്രീൻ പ്രൊട്ടോക്കോൾ കമ്മറ്റി കൺവീനർ മനോജ് പിലിക്കോട് എന്നിവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..