ആലപ്പുഴ
അയൽവീട്ടിലെ ചേച്ചിമാരാണ് ഭുവനയെ കുട്ടനെയ്യാൻ പഠിപ്പിച്ചത്. പനയോല നിറത്തിൽ മുക്കി, മെടഞ്ഞ് കുട്ടയും വട്ടിയും മുറവും തൊപ്പിയുമെല്ലാം ഉണ്ടാക്കിയെടുക്കും. കാസർകോട് കുമ്പള സ്വദേശിനിയായ കെ ഭുവന. കുറച്ചു കാര്യങ്ങൾ യൂട്യൂബ് നോക്കിയും പഠിച്ചു. മലയാളത്തേക്കാൾ കന്നടയാണ് ഭുവനയ്ക്ക് കൂടുതൽ വഴങ്ങുന്നത്. ഏഴോളം ഉൽപ്പന്നങ്ങൾ ഭുവനയുണ്ടാക്കി. വ്യത്യസ്തമായ നിറങ്ങൾ നൽകിയ പനയോലയായിരുന്നു പ്രധാന ആകർഷണം. കുമ്പളയിൽ നിന്നും ആലപ്പുഴയിലെത്തി എ ഗ്രേഡോടെയാണ് ഭുവനയുടെ മടക്കം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..