22 December Sunday

വെണ്ണക്കരയിൽ സംഘർഷം; 
പ്രകോപനമുണ്ടാക്കി 
യുഡിഎഫ്‌ സ്ഥാനാർഥി

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024
പാലക്കാട്‌
ഉപതെരഞ്ഞെടുപ്പിനിടെ വെണ്ണക്കര ഗവ. ഹൈസ്‌കൂൾ 48–-ാം നമ്പർ ബൂത്തിൽ സംഘർഷം. ബൂത്തിലെത്തി വോട്ടഭ്യർഥിച്ചെന്നാരോപിച്ച്‌ യുഡിഎഫ്‌ സ്ഥാനാർഥിയെ ബിജെപി പ്രവർത്തകർ തടഞ്ഞതോടെയാണ്‌ സംഘർഷം തുടങ്ങിയത്‌. 
പോളിങ് ബൂത്തിനുള്ളിൽ സ്ഥാനാർഥിക്കുമാത്രം കയറാമെന്നിരിക്കെ പരിവാരങ്ങളുമായാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി ബൂത്തിനുള്ളിൽ കയറിയത്‌. ഇതും പ്രകോപനത്തിന്‌ കാരണമായി. പൊലീസെത്തി പ്രശ്‌നമുണ്ടാക്കരുതെന്ന്‌ അഭ്യർഥിച്ചെങ്കിലും യുഡിഎഫ്‌ സ്ഥാനാർഥി വഴങ്ങിയില്ല. 
ബഹളം ശക്തമായതോടെ ബിജെപി, യുഡിഎഫ്‌ പ്രവർത്തകർ സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന്‌ കൂടുതൽ പൊലീസെത്തി പ്രവർത്തകരെ സ്‌കൂൾ കോമ്പൗണ്ടിൽനിന്ന്‌ നീക്കി. 
കോൺഗ്രസ്‌–-ബിജെപി പ്രവർത്തകർ തമ്മിൽ ബൂത്തിനുപുറത്ത്‌ ചെറിയ രീതിയിൽ കൈയാങ്കളിയുണ്ടായി. 
അതിനിടെ എൽഡിഎഫ്‌, ബിജെപി പ്രവർത്തകർക്കുനേരെ രാഹുൽ മാങ്കൂട്ടത്തിൽ വെല്ലുവിളിയും നടത്തി. ഒറ്റയ്‌ക്കാണ്‌ ബൂത്തിനുള്ളിൽ കയറിയതെന്ന പച്ചക്കള്ളവും പറഞ്ഞു. അരമണിക്കൂറിലേറെ സംഘർഷാവസ്ഥ നിലനിന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top