ആലക്കോട്
നോർത്ത് ഗ്രീൻ എനർജി കോറിഡോർ പദ്ധതിയുടെ കാസർകോട്–-- വയനാട് 400 കെവി പവർഹൈവേ കടന്നുപോകുന്ന പ്രദേശങ്ങളിലെ ഭൂമിയും കാര്‍ഷിക വിളകളും നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്ന് സിപിഐ എം ആലക്കോട് ഏരിയാ സമ്മേളനം അവശ്യപ്പെട്ടു. ഒടുവള്ളിത്തട്ട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ താലൂക്ക് ആശുപത്രിയായി ഉയർത്തുക, കാർഷിക, മൃഗസംരക്ഷണ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുക, ആലക്കോട് കേന്ദ്രമായി സ്പോർട്സ് അക്കാദമി ആരംഭിക്കുക, ആദിവാസി പുനരധിവാസ മെഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക, വന്യജീവി ആക്രമണം തടയുക, മലയോര മേഖല കേന്ദ്രീകരിച്ച് ടൂറിസ്റ്റ് ഹബ്ബ് സ്ഥാപിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
പൊതുചർച്ചയിൽ 29 പേർ പങ്കെടുത്തു. ഏരിയാ സെക്രട്ടറി സാജൻ കെ ജോസഫ്, സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ് എന്നിവർ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം പ്രകാശൻ, കാരായി രാജൻ, ടി കെ ഗോവിന്ദൻ, പി വി ഗോപിനാഥ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം കരുണാകരൻ ,പി ശശിധരൻ എന്നിവർ സംസാരിച്ചു.
അരങ്ങം കേന്ദ്രീകരിച്ച് ചുവപ്പ് വളന്റിയർ മാർച്ചും ബഹുജന പ്രകടനവും നടന്നു. ആലക്കോട് ടൗണിലെ സീതാറാം യെച്ചൂരി നഗറിൽ പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനംചെയ്തു. സാജൻ കെ ജോസഫ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം പ്രകാശൻ, ടി കെ ഗോവിന്ദൻ, പി വി ഗോപിനാഥ്, കാരായി രാജൻ, ജില്ലാ കമ്മിറ്റി അംഗം എം കരുണാകരൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ കെ പി സാബു സ്വാഗതം പറഞ്ഞു.
സാജന്‍ കെ ജോസഫ്
ആലക്കോട് ഏരിയാ സെക്രട്ടറി
ആലക്കോട്
സിപിഐ എം ആലക്കോട് ഏരിയാ സെക്രട്ടറിയായി സാജൻ കെ ജോസഫിനെ തെരഞ്ഞെടുത്തു. പത്തൊമ്പതംഗ ഏരിയാ കമ്മിറ്റിയെയും 16 ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. പി വി ബാബുരാജ്, പി രവീന്ദ്രൻ, കെ പി സാബു, സാജു ജോസഫ്, ടി പ്രഭാകരൻ, എൻ എം രാജു, കെ എസ് ചന്ദ്രശേഖരൻ, വി പി ഗോവിന്ദൻ, പി പ്രേമലത, കെ വി രാഘവൻ, സി എൻ ഷൈൻകുമാർ, എം എസ് മിനി, എം കെ പ്രദീപ്കുമാർ, പി സന്ദീപ്, വി വി റീത്ത, ഋഷികേശ് ബാബു, പി എ ബാലൻ, വി വി തോമസ് എന്നിവരാണ് ഏരിയാ കമ്മിറ്റി അംഗങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..