കണ്ണൂർ
കാത്തലിക് സിറിയൻ ബാങ്കിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും സിഎസ്ബി ബാങ്ക് സമരസഹായ സമിതിയും സിഎസ്ബി കണ്ണൂർ ശാഖയ്ക്ക് മുന്നിൽ ബഹുജന ധർണ നടത്തി.
വി ശിവദാസൻ എംപി ഉദ്‌ഘാടനംചെയ്തു. സമരസഹായ സമിതി ചെയർമാൻ കെ അശോകൻ അധ്യക്ഷനായി. ബെഫി സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി, സിഎസ്ബി സ്റ്റാഫ് ഫെഡറേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ജെറിൻ കെ ജോൺ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ, ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ, കാടൻ ബാലകൃഷ്ണൻ, സരിൻ ശശി, കെ രഞ്ജിത്, അഡ്വ. കെ വി ജോർജ്, സി പി നരേന്ദ്രൻ, എം കെ പ്രേംജിത്, സി എസ് ജയൻ, ടി ആർ രാജൻ, അമൽ രവി, സി പി സൗന്ദർരാജ്, സി എൻ മോഹനൻ, പി ഗീത, എം മനീഷ്, വി പി സജീവൻ, ടി യു സുനിത, സി പി ശോഭന, പി എം ശ്രീരാഗ്, കെ വിബിൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..