23 December Monday

സിപിഐ എം കോട്ടയം ഏരിയ പ്രതിനിധി
സമ്മേളനം ഇന്ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

കോട്ടയം ഏരിയ സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് സീതാറാം യെച്ചൂരി നഗറിൽ (ഇല്ലിക്കൽ മുനിസിപ്പൽ മൈതാനം) സംഘാടകസമിതി ചെയർമാൻ എം കെ പ്രഭാകരൻ പതാക ഉയർത്തുന്നു

കോട്ടയം
സിപിഐ എം കോട്ടയം ഏരിയ പ്രതിനിധി സമ്മേളനം എ പി സെബാസ്‌റ്റ്യൻ നഗറിൽ(ഹിദായത്തുൾ ഇസ്‌ലാം കമ്യൂണിറ്റി ഹാൾ, അറവുപുഴ) വ്യാഴാഴ്‌ച ആരംഭിക്കും. രാവിലെ ഒമ്പതിന്‌ പ്രതിനിധികളുടെ രജിസ്‌ട്രേഷൻ. തുടർന്ന്‌ പതാക ഉയർത്തൽ, പുഷ്‌പാർച്ചന. 10ന്‌ ജില്ലാ സെക്രട്ടറി എ വി റസൽ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനംചെയ്യും.സംസ്ഥാന സെക്രട്ടറിയറ്റംഗം മന്ത്രി വി എൻ വാസവൻ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ അഡ്വ. കെ സുരേഷ്‌കുറുപ്പ്‌, കെ എം രാധാകൃഷ്‌ണൻ, ടി ആർ രഘുനാഥൻ, അഡ്വ. റെജി സഖറിയ, സി ജെ ജോസഫ്‌, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം കെ പ്രഭാകരൻ, സി എൻ സത്യനേശൻ, കെ വി ബിന്ദു, കെ ആർ അജയ്‌ എന്നിവർ പങ്കെടുക്കും. 11 ലോക്കലിൽ നിന്നായി 150 പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനം വെള്ളിയാഴ്‌ചയും തുടരും. 23ന്‌ വൈകിട്ട്‌ നാലിന്‌ ചുവപ്പുസേന മാർച്ച്‌, പ്രകടനം. പൊതുസമ്മേളനം ആറിന്‌ സീതാറാം യെച്ചൂരി നഗറിൽ(ഇല്ലിക്കൽ മുനിസിപ്പൽ മൈതാനം) സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ ഉദ്‌ഘാടനംചെയ്യും. സംസ്ഥാന സെക്രട്ടറിയറ്റംഗം മന്ത്രി വി എൻ വാസവൻ പങ്കെടുക്കും.സമ്മേളനത്തിന്‌ മുന്നോടിയായി ബുധനാഴ്‌ച വിവിധ ലോക്കലുകളിൽനിന്ന്‌ പതാക, കൊടിമര, കപ്പി കയർ, ബാനർ ജാഥകൾ പൊതുസമ്മേളന നഗറിൽ  എത്തി. സ്വാഗതസംഘം ചെയർമാൻ എം കെ പ്രഭാകരൻ പതാക ഉയർത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top