22 December Sunday

സുജലധാര കുടിവെള്ള പദ്ധതി 
നവീകരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Dec 21, 2024
കുന്നിക്കോട് 
വിളക്കുടി പഞ്ചായത്തിലെ തേക്കുംമുകൾ പ്രദേശത്തെ സുജലധാര കുടിവെള്ള പദ്ധതി നവീകരണം തുടങ്ങി.  ജില്ലാ പഞ്ചായത്ത്‌ അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ചാണ്‌ നവീകരണം. കാലപ്പഴക്കത്താൽ പൈപ്പുകളും ടാങ്കുകളും പൊട്ടിത്തകർന്നതിനാൽ കോളനി മേഖലകളിൽ ജലവിതരണത്തിനു കഴിഞ്ഞിരുന്നില്ല. പ്രദേശത്ത്‌ കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടർന്ന്‌ ജില്ലാപഞ്ചായത്ത് തലവൂർ ഡിവിഷൻ അംഗം അനന്തുപിള്ളയുടെ ഇടപെടലിനെ തുടർന്നാണ്‌ തുക അനുവദിച്ചത്‌. പ്രവൃത്തി പൂർത്തിയായാൽ നൂറോളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും.  ജൽജീവൻ മിഷൻ വിളക്കുടി പഞ്ചായത്തിലാണ് പദ്ധതി തുടങ്ങിയതെങ്കിലും വാർഡുകളിൽ വെള്ളമെത്തിക്കാൻ കരാറുകാരനു കഴിഞ്ഞിട്ടില്ല. ഹൈവേ ക്രോസിങ്ങിന്റെ പേരിലാണ് പദ്ധതി ഇഴയുന്നതെന്ന്‌ പ്രദേശവാസികൾ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top