22 December Sunday

വയനാടിനോടുള്ള കേന്ദ്ര അവഗണന: 
അധ്യാപകരും ജീവനക്കാരും പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Dec 21, 2024

വയനാട്‌ ഉരുൾപൊട്ടൽ ദുരന്തത്തെ അവഗണിച്ച് കേരളത്തിന് സാമ്പത്തിക സഹായം നിഷേധിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്‌ ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ കാസർകോട് സിവിൽ സ്റ്റേഷനിൽ നടന്ന പ്രകടനം

 കാസർകോട്‌

വയനാട്‌ ഉരുൾപൊട്ടൽ ദുരന്തത്തെ പൂർണമായും അവഗണിച്ച് കേരളത്തിന് സാമ്പത്തിക സഹായം നിഷേധിച്ച കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടിയിൽ ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും പ്രതിഷേധിച്ചു.   
നൂറുകണക്കിന് ആളുകളുടെ ജീവനും കോടിക്കണക്കിന് രൂപയുടെ വീട് ഉൾപ്പെടെയുള്ള വസ്തുവകകളും നഷ്ടപ്പെട്ട  വയനാട് ദുരന്തത്തെ കേന്ദ്ര സർക്കാർ രാഷ്ട്രീയ ലക്ഷ്യത്തോടെ അവഗണിക്കുകയും സാമ്പത്തിക സഹായം നിഷേധിക്കുകയും ചെയ്യുന്നത്‌  പ്രതിഷേധാർഹമാണ്.  
കാസർകോട് സിവിൽ സ്റ്റേഷൻ നടന്ന  പ്രതിഷേധ സദസ് കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി കെ രാഘവൻ ഉദ്ഘാടനംചെയ്തു. 
എൻജി  യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം വി ശോഭ അധ്യക്ഷയായി. ടി ദാമോദരൻ, കെ വി രാഘവൻ, വി  എസ് ഹരികൃഷ്ണൻ, ബി വിജേഷ്, കെ പി ഗംഗാധരൻ എന്നിവർ സംസാരിച്ചു. കെ ഹരിദാസ് സ്വാഗതം പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top