22 December Sunday

60,000 കുടുംബത്തിനുകൂടി മുൻഗണനാ 
കാർഡ് നൽകും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Dec 21, 2024

മുള്ളേരിയ സപ്ലൈകോ സൂപ്പർ മാർക്കറ്റ്‌ മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനംചെയ്യുന്നു

 മുള്ളേരിയ

സംസ്ഥാനത്തെ 60,000 കുടുംബങ്ങൾക്കുകൂടി മുൻഗണനാ കാർഡുകൾ നൽകുമെന്ന്  ഭക്ഷ്യ-പൊതുവിതരണ മന്ത്രി  ജി ആർ അനിൽ പറഞ്ഞു. മുള്ളേരിയിലും ബന്ദിയോടും മാവേലി സ്റ്റോറുകളെ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളായി ഉയർത്തിയതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അനർഹമായ റേഷൻ കാർഡുകൾ പിൻവലിച്ചാണ്‌  അർഹതയുള്ള കുടുംബങ്ങൾക്ക് മുൻഗണനാ കാർഡുകൾ വിതരണം ചെയ്യുക. ഈ സർക്കാരിന്റെ കാലത്ത് ഇതുവരെ അഞ്ചുലക്ഷത്തിലേറെ മുൻഗണനാകാർഡുകൾ വിതരണം ചെയ്തു. ക്രിസ്മ സ് പുതുവർഷം പ്രമാണിച്ച്  21ന്  സ്പെഷ്യൽ ചന്തകൾ ആരംഭിക്കും. മന്ത്രി പറഞ്ഞു.  മുള്ളേരിയയിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ആദ്യ വിൽപ്പന നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു,  പഞ്ചായത്ത് പ്രസിഡന്റ് കെ ഗോപാലകൃഷ്ണ,  പഞ്ചായത്തംഗം എ എസ് തസ്‌നി, എം മാധവൻ, എം കൃഷ്ണൻ, പുരുഷോത്തമൻ, അബ്ദുല്ല കുഞ്ഞി ചെർക്കള, ദാമോദർ ബെള്ളിഗെ, മുഹമ്മദ് സാലി, വി കെ  രമേശൻ എന്നിവർ സംസാരിച്ചു. സപ്ലൈകോ കോഴിക്കോട് മേഖലാ ഓഫീസർ പി സി അനൂപ് സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ  കെ കെ മനോജ് കുമാർ നന്ദിയും പറഞ്ഞു.
ബന്ദിയോട് എ കെ എം അഷ്‌റഫ് എംഎൽഎ അധ്യക്ഷനായി. മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡന്റ്‌ ഫാത്തിമത്ത് റുബീന ആദ്യവിൽപ്പന നടത്തി. അശോകൻ,  റഷീദ, ഹാരിസ് പൈവളികെ, രാമകൃഷ്ണ കടമ്പാർ, ഡി എം കെ മുഹമ്മദ്, ടി എ മൂസ, സുനിൽ അനന്തപുരം, താജുദ്ദീൻ മൊഗ്രാൽ, മഹമ്മൂദ് കൈകമ്പ, രാഘവ ചേരാൽ, അഹമ്മദലി കുമ്പള, പ്രിജു കെ ബള്ളാർ, മനോജ് മഞ്ചേശ്വരം, സിദ്ദിഖ് കൊടിയമ്മ, ജയിംസ് കണിപ്പള്ളി, ടി കെ കുഞ്ഞാമു, നാഷണൽ അബ്ദുള്ള എന്നിവർ സംസാരിച്ചു.  പി സി അനൂപ് സ്വാഗതവും കെ കെ മനോജ് കുമാർ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top