തലശേരി
മലബാർ ക്യാൻസർ സെന്റർ പിജി ഇൻസ്‌റ്റി്റ്റ്യൂട്ടായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി നിർമിച്ച ട്രീറ്റ്‌മെന്റ് ആൻഡ് അക്കാദമി ബ്ലോക്ക് 26ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. പകൽ 12ന് ചേരുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. സ്‌പീക്കർ എ എൻ ഷംസീർ മുഖ്യാതിഥിയാകും. ഷാഫി പറമ്പിൽ എംപി മുഖ്യപ്രഭാഷണം നടത്തും. കിഫ്‌ബി ഒന്നാംഘട്ടത്തിൽ 97.55 കോടി രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിർമിച്ചത്.
നവീകരിച്ച ലാബ്, ഓപ്പറേഷൻ തിയറ്റർ, ബ്ലഡ് ബാങ്ക്, റോബോട്ടിക് ശസ്‌ത്രക്രിയാ സംവിധാനം എന്നിവയും ഉദ്‌ഘാടനംചെയ്യും. സ്‌റ്റാർട്ടപ്പുകളുടെ പ്രവർത്തനങ്ങൾക്കാവശ്യമായ സൗകര്യങ്ങൾ നൽകാൻ സാധിക്കുന്ന ഇൻകുബേഷൻ സെന്ററും തുറക്കും. എംസിസി പരീക്ഷണം നടത്തി വിപണന യോഗ്യമാക്കിയ ഡ്രിപോ വയർലെസ്‌ഇൻഫ്യൂഷൻ മോണിറ്ററിങ് സംവിധാനം കൈമാറൽ ചടങ്ങിൽ നടക്കും. എംസിസിയിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനമാണ് 26ന് നിർവഹിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..