കണ്ണൂർ
വയനാട് മുണ്ടക്കൈ, ചൂരൽമല പ്രകൃതിദുരന്ത പുനരധിവാസ പദ്ധതിക്ക് സഹായം നിഷേധിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ജീവനക്കാരും അധ്യാപകരും ആക്‌ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് പരിസരത്ത് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കെജിഒഎ സംസ്ഥാന സെക്രട്ടറി ഡോ. ഇ വി സുധീർ ഉദ്ഘാടനംചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് കെ ശശീന്ദ്രൻ അധ്യക്ഷനായി. എ എം സുഷമ, കെ വി ഗിരീഷ്, പ്രത്യുഷ് പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. പി പി സന്തോഷ്കുമാർ സ്വാഗതവും കെ ഷാജി നന്ദിയുംപറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..