21 December Saturday

കുടുംബശ്രീ ക്രിസ്‌മസ്- –-
പുതുവത്സര വിപണന മേള തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Dec 21, 2024

കുടുംബശ്രീ മിഷൻന്റെ ഉൽ്പന്ന പ്രദർശന വിപണന മേള 
കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്യുന്നു

 കണ്ണൂർ

കുടുംബശ്രീ ജില്ലാ മിഷന്റെ  ക്രിസ്‌മസ്–-  പുതുവത്സര വിപണന മേള  കലക്ടറേറ്റ് മൈതാനിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി  ഉദ്ഘാടനംചെയ്തു. പത്ത് സ്റ്റാളുകളിലായി 40 കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾ മേളയിലുണ്ട്. 
  കുടുംബശ്രീ ബ്രാൻഡഡ് ഉൽപ്പന്നങ്ങളായ കറി പൗഡറുകൾ, കുട്ടികൾക്കുള്ള പോഷകാഹാരങ്ങൾ, ചെറുധാന്യങ്ങളുടെ  ഉൽപ്പന്നങ്ങൾ, ചോക്ലേറ്റ്, കേക്ക്, കുറ്റ്യാട്ടൂർ മാങ്ങ ഉൽപ്പന്നങ്ങൾ, ജാമുകൾ, ബ്രാൻഡഡ് കുർത്തകൾ, മറ്റ് തുണിത്തരങ്ങൾ, വ്യത്യസ്തയിനം കളിമൺ ചട്ടികൾ, കളിമൺ പ്രതിമകൾ, അലങ്കാര വസ്തുക്കൾ, പേൾ ആഭരണങ്ങൾ,  കുടുംബശ്രീയുടെ പുതിയ ഉൽപ്പന്നമായ കറ്റാർവാഴ, ശംഖുപുഷ്പം ഹെർബൽ സോപ്പുകൾ തുടങ്ങിയവ മേളയിലുണ്ട്.  കുടുംബശ്രീ കണ്ണൂർ കോർപറേഷന്റെ സാന്ത്വനം സ്റ്റാളും  പ്രവർത്തിക്കുന്നുണ്ട്. 31 ന് രാത്രി എട്ടുവരെയാണ് മേള. ഉദ്ഘാടനച്ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ എം വി ജയൻ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓഡിനേറ്റർ കെ വിജിത്, ഡി പി എം നിധിഷ, ആര്യ എന്നിവർ സംസാരിച്ചു.
 
കൈത്തറി മേള  തുടങ്ങി
കണ്ണൂർ
ക്രിസ്‌മസ് -–- പുതുവർഷാഘോഷത്തോടനുബന്ധിച്ച്‌  കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ ആരംഭിച്ച കൈത്തറി പ്രദർശന വിപണനമേള  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി ഉദ്ഘാടനംചെയ്തു. കൈത്തറി, ടെക്സ്റ്റൈൽസ് വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂർ കൈത്തറി വികസനസമിതി എന്നിവ ചേർന്ന് സംഘടിപ്പിച്ച മേളയിൽ 20 ശതമാനം സർക്കാർ റിബേറ്റോടെ ഉൽപ്പന്നങ്ങൾ ലഭിക്കും.  17 കൈത്തറി സംഘങ്ങളും ഹാൻവീവും മേളയിൽ പങ്കെടുക്കുന്നുണ്ട്.  1,000 രൂപയുടെ കൈത്തറി ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് സമ്മാനക്കൂപ്പൺ  നറുക്കെടുപ്പിലൂടെ 1000 രൂപയുടെ കൈത്തറി ഉൽപ്പന്നങ്ങൾ സമ്മാനിക്കും. 31 വരെയാണ് മേള. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ എസ് അജിമോൻ, മാനേജർ എസ് കെ സുരേഷ്‌കുമാർ, ഡെപ്യൂട്ടി രജിസ്ട്രാർ കെ കെ ശ്രീജിത്‌, കൈത്തറി വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top