പേരാവൂർ
ജിമ്മി ജോർജ് ഫൗണ്ടേഷന്റെ 2023, 24 വർഷങ്ങളിലെ ജിമ്മി ജോർജ് അവാർഡുകൾ സമ്മാനിച്ചു. തൊണ്ടിയിൽ ജിമ്മി ജോർജ് അക്കാദമി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ജിമ്മി ജോർജിന്റെ മകൻ ജോസഫ് ജോർജിൽനിന്ന് ഏറ്റുവാങ്ങിയ 2024ലെ അവാർഡ് ഒളിമ്പ്യൻ അബ്ദുള്ള അബൂബക്കറിന് ഫുട്‌ബോൾ താരം ഐ എം വിജയനും 2023 വർഷത്തെ അവാർഡ് ഒളിമ്പ്യൻ എം ശ്രീശങ്കറിനുവേണ്ടി മാതാവ് കെ എസ് ബിജിമോൾക്ക് സ്പോർഡ്‌സ് കോച്ച് റോബർട്ട് ബോബി ജോർജും സമ്മാനിച്ചു. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനായി. ജിമ്മിയുടെ ആത്മകഥ എഴുതിയ ആർ രാധാകൃഷ്ണൻ ജിമ്മി ജോർജ് അനുസ്മരണം നടത്തി. ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ, സ്റ്റാൻലി ജോർജ്, ജോസ് ജോർജ്, സെബാസ്റ്റ്യൻ ജോർജ്, ലൗലി ജോർജ്, സനിൽ ശിവദാസ്, ഗംഗദരയ്യ തുടങ്ങിയവർ സംസാരിച്ചു.
അക്കാദമിക്ക് അടുത്തായി ആരംഭിച്ച ഗുഡ് എർത്ത് ചെസ്സ് കഫെയുടെ ഉദ്ഘാടനം ഐ എം വിജയൻ നിർവഹിച്ചു. ഫോക്‌ലോർ അക്കാദമി ജേതാവ് ശ്രീജയൻ ഗുരുക്കളുടെ നേതൃത്വത്തിൽ കളരിപ്പയറ്റ് ഫ്യൂഷനുമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..