കണ്ണൂർ
കണ്ണൂർ ലിറ്റററി ഫെസ്‌റ്റ് രണ്ടാംഎഡിഷൻ കണ്ണൂർ ജവഹർ ലൈബ്രറിയിൽ എഴുത്തുകാരൻ സക്കറിയ ഉദ്‌ഘാടനം ചെയ്തു. സദാനന്ദ് മേനോൻ മുഖ്യ പ്രഭാഷണം നടത്തി. ജവഹർ ലൈബ്രറി വർക്കിങ് ചെയർമാൻ ടി ഒ മോഹനൻ അധ്യക്ഷനായി. ഫെസ്റ്റിവൽ ഡയറക്ടർ സി വി ബാലകൃഷ്ണൻ, ഷാഹിന കെ റഫീഖ്, എം സുചിത്ര, എം രത്നകുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പി സി ലേഖ (ഘനശ്യാമം കവിത), ശശീന്ദ്രൻ കെ സി ചാല (വേലിക്കെട്ടിലെ മുൾപ്പടർപ്പുകൾ, കഥ), പ്രൊഫ. രവീന്ദ്രൻ നമ്പ്യാർ (അനുരാധ റിസോർട്ട് , നോവൽ) എന്നിവരുടെ പുസ്തകങ്ങൾ സാഹിത്യകാരൻ സി വി ബാലകൃഷ്ണൻ പ്രകാശിപ്പിച്ചു. പി എൻ ഗോപീകൃഷ്ണൻ പ്രഭാഷണം നടത്തി. പാരിസ്ഥിതിക പരിപ്രേക്ഷ്യങ്ങൾ - സമൂഹത്തിലും എഴുത്തിലും വിഷയത്തിൽ നടന്ന ചർച്ചയിൽ ഡോ. ഇ ഉണ്ണിക്കൃഷ്ണൻ, എം സുചിത്ര എന്നിവർ പങ്കെടുത്തു വിനോദ് പയ്യട മോഡറേറ്ററായി. "ഫോക് ലോറിന്റെ വർത്തമാനം" ചർച്ചയിൽ ഡോ. ഗോവിന്ദവർമ രാജ, ഡോ. വൈ വി കണ്ണൻ, വി കെ അനിൽകുമാർ എന്നിവർ പങ്കെടുത്തു. ഡോ. പി കെ ഭാഗ്യലക്ഷ്മി മോഡറേറ്ററായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..