ശ്രീകണ്ഠപുരം
കാവുമ്പായി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി രക്തസാക്ഷി നഗറിൽ പതാക ഉയർന്നു. ഐച്ചേരിയിലെ കാവുമ്പായി രക്തസാക്ഷി കുടിരത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ പതാക ഉയർത്തി. രക്തസാക്ഷി നഗറിൽ ഉയർത്താനുള്ള പതാക ഏരുവേശി തെങ്ങിൽ അപ്പ നമ്പ്യാരുടെ സ്മൃതികുടീരത്തിൽ ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റി അംഗം ടി എം ജോഷിയിൽനിന്ന് ഏരുവേശി ലോക്കൽ സെക്രട്ടറി പി സദാനന്ദനും കാവുമ്പായി സമരക്കുന്നിൽ ഉയർത്താനുള്ള പതാക പയ്യാവൂർ പുളുക്കൂൽ കുഞ്ഞിരാമന്റെ സ്മൃതികുടീരത്തിൽ ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റി അംഗം കെ ടി അനിൽകുമാറിൽനിന്ന് കെ ആർ മോഹനനും ഏറ്റുവാങ്ങി. ദീപശിഖ കാഞ്ഞിലേരിയിലെ സേലം രക്തസാക്ഷി ഒ പി അനന്തൻ മാസ്റ്ററുടെ സ്മൃതി കുടീരത്തിൽ ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റി അംഗം പി മാധവനിൽനിന്ന് ശ്രീകണ്ഠപുരം ലോക്കൽ സെക്രട്ടറി വി സി രാമചന്ദ്രനും ഏറ്റുവാങ്ങി
ഐച്ചേരിയിൽനിന്ന് നൂറുകണക്കിന് പ്രവർത്തകരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കൊടിമര, പതാക ദീപശിഖാ ജാഥകൾ പൊതുസമ്മേളന നഗറിലേക്ക് ആനയിച്ചു. പതാക ഉയർത്തൽ ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ എം സി ഹരിദാസൻ അധ്യക്ഷനായി. സിപിഐ സംസ്ഥാന കമ്മിറ്റി അംഗം സി പി ഷൈജൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി വി ഗോപിനാഥ്, ഏരിയാ സെക്രട്ടറി എം സി രാഘവൻ, സിപിഐ മണ്ഡലം സെക്രട്ടറി ടി കെ വത്സലൻ, സിപിഐ എം കാവുമ്പായി ലോക്കൽ സെക്രട്ടറി പി വി ചന്ദ്രൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..