26 November Tuesday

തീരദേശ ജനതയ്‌ക്ക്‌ 
ആശ്വാസമായി തീരസദസ്‌

വെബ് ഡെസ്‌ക്‌Updated: Monday May 22, 2023

കണ്ണൂർ നിയോജക മണ്ഡലം തീരസദസ് ഉദ്‌ഘാടനംചെയ്യാനെത്തിയ മന്ത്രി സജി ചെറിയാനെ വേദിയിലേക്ക് സ്വീകരിക്കുന്നു. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ , കെ പി സഹദേവൻ എന്നിവർ സമീപം

പിണറായി/കണ്ണൂർ 
തീരദേശത്തെ ജനതയുടെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കണ്ട്‌ തീരസദസ്‌. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ കണ്ണൂർ, ധർമടം അസംബ്ലി മണ്ഡലങ്ങളിലെ തീര മേഖലയിലാണ്‌ സദസ്‌ സംഘടിപ്പിച്ചത്‌. മത്സ്യത്തൊഴിലാളികൾക്കുള്ള വിവാഹ ധനസഹായം, അനുബന്ധ തൊഴിലാളികൾക്കുള്ള വിവാഹ ധനസഹായം,   ആശ്രിതർക്ക് നൽകുന്ന ധനസഹായം, അനുബന്ധ തൊഴിലാളികളുടെ ആശ്രിതർക്കുള്ള  ധനസഹായം എന്നിവ വിതരണം ചെയ്തു.  മത്സ്യത്തൊഴിലാളികളുടെ   വിവിധ പ്രശ്‌നങ്ങളും  പരിഹരിച്ചു. രണ്ടു മണ്ഡലങ്ങളിലേയും തീരദേശ മേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക്‌ ആശ്വാസമായി തീരസദസ്‌ മാറി.
 ഗവ. ബ്രണ്ണൻ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ധർമടം മണ്ഡലം തീരസദസിൽ ഡോ. വി ശിവദാസൻ എംപി അധ്യക്ഷനായി. മന്ത്രി വി അബ്ദുറഹിമാൻ മുഖ്യാതിഥിയായി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, സബ്കലക്ടർ സന്ദീപ്കുമാർ, മത്സ്യബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി പി അനിത, പി കെ  പ്രമീള, പഞ്ചായത്ത്  പ്രസിഡന്റുമാരായ എൻ കെ രവി, ടി സജിത, കെ കെ രാജീവൻ, കെ പി ലോഹിതാക്ഷൻ, കെ ഗീത, പി വി പ്രേമവല്ലി, എ വി ഷീബ, കെ ദാമോദരൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കോങ്കി രവീന്ദ്രൻ, കെ വി ബിജു, ചന്ദ്രൻ കല്ലാട്ട്,  ഫർസാന,  ബൈജു നങ്ങാരത്ത്, പി സീമ, ടി വി റോജ, ഫിഷറീസ് വകുപ്പ് ജോ. ഡയറക്ടർ സജി എം രാജേഷ്, വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. 
കണ്ണൂർ മണ്ഡലം തീരസദസിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ, കലക്ടർ എസ്‌ ചന്ദ്രശേഖർ, കെ പി സഹദേവൻ, യുവജന കമീഷൻ ചെയർമാൻ എം ഷാജർ, മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, മത്സ്യബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, മത്സ്യഫെഡ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ഫിഷറീസ് വകുപ്പ് ജോ. ഡയറക്ടർ സജി എം രാജേഷ്,  കൗൺസിലർമാരായ സയ്യിദ് സിയാദ് തങ്ങൾ, കെ വി അനിത, കെ എൻ മിനി, മുസ്ലിഹ് മഠത്തിൽ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top