08 September Sunday
എസ്എഫ്ഐ ജില്ലാ സമ്മേളനം സമാപിച്ചു

അക്കാദമിക് മേഖലയിലെ 
പ്രതിസന്ധികൾ പരിഹരിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024
പിണറായി 
ടെക്നോസ്, മെഡിക്കോസ്, ഐടിഐ, പോളി, ഐഎച്ച്ആർഡി എന്നിവിടങ്ങളിലെ അക്കാദമിക് പ്രതിസന്ധികൾ പരിഹരിക്കണമെന്ന് എസ്എഫ്ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നാലുവർഷ യുജി പ്രോഗ്രാം ആശങ്കകൾ പരിഹരിക്കണം, ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം എന്ന വികസന പദ്ധതിക്ക് വേഗത കൂട്ടണം, പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം, ബംഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം, വിദ്യാർഥികളോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന അവസാനിപ്പിക്കുക, എഐഎസ്എഫ് രാഷ്ട്രീയ വിദ്യാഭ്യാസം നേടണം എന്നീ പ്രമേയങ്ങളും അവതരിപ്പിച്ചു. രണ്ടാം ദിനമായ ഞായറാഴ്ച കർഷകസംഘം ജില്ലാ സെക്രട്ടറി എം പ്രകാശൻ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, എസ്എഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് നിതീഷ് നാരായണൻ, സംസ്ഥാന സെക്രട്ടറി പി എം ആർഷോ, പ്രസിഡന്റ് കെ അനുശ്രീ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ നിവേദ് നന്ദി പറഞ്ഞു.
ടി പി അഖില  പ്രസിഡന്റ്‌,  
പി എസ് സഞ്ജീവ്  സെക്രട്ടറി 
എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായി പി എസ് സഞ്ജീവിനെ വീണ്ടും തെരഞ്ഞെടുത്തു. ടി പി അഖിലയാണ് പ്രസിഡന്റ്. ശരത് രവീന്ദ്രൻ, അഞ്ജലി സന്തോഷ്‌, കെ നിവേദ് എന്നിവരെ ജോ. സെക്രട്ടറിയായും ജോയൽ തോമസ്, സി അശ്വന്ത്, സനത്ത്കുമാർ എന്നിവരെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top