ചിറ്റാരിക്കാൽ
ജില്ലാ ടിടിഐ കലോത്സവത്തിൽ കണ്ണിവയൽ ഗവ. ടിടിഐ 104 പോയിന്റ് നേടി ജേതാക്കൾ. 94 പോയിന്റ് നേടി ഡയറ്റ് കാസർകോട് രണ്ടാം സ്ഥാനം നേടി. കണ്ണിവയൽ ഗവ. ടിടിഐയിൽ നടന്ന കലോത്സവം കെ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്‌ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ എസ് സരിത, പിടിഎ പ്രസിഡന്റ് പി വിജയൻ, എം മധുസൂദനൻ, പി പുഷപലത എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉദ്‌ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി വി വിജയൻ അധ്യക്ഷനായി. പ്രശാന്ത് സെബാസ്റ്റ്യൻ, ജോബി തോമസ്, കെ എ മൊയ്തീൻകുഞ്ഞി, രാജേഷ് കമ്പല്ലൂർ എന്നിവർ സംസാരിച്ചു. വി മധുസൂദനൻ സ്വാഗതവും ഡോ. പി രതീഷ് നന്ദിയും പറഞ്ഞു.
മത്സരഫലം- (ഒന്നും രണ്ടും സ്ഥാനക്കാർ)
ലളിതഗാനം: പി മാളവിക (ടിഐ ടിടിഐ നായന്മാർമൂല), വി വി ജയലക്ഷ്മി (എസ്എൻ ടിടിഐ നീലേശ്വരം).
മാപ്പിളപ്പാട്ട്: ജിപ്സ പി ദേവസ്യ (ഗവ.ടിടിഐ കണ്ണിവയൽ), വി വി ജയലക്ഷ്മി (എസ്എൻ ടിടിഐ നീലേശ്വരം). പദ്യം ചൊല്ലൽ: ജിപ്സ പി ദേവസ്യ (ഗവ. ടിടിഐ കണ്ണിവയൽ), വി ആതിര (ടിഐടിടിഐ നായന്മാർമൂല). മോണോ ആക്ട്: ബി മോനിഷ (ഡയറ്റ് കാസർകോട്), നിവേദ് രാജീവ് (ടിഐടിടിഐ നായന്മാർമൂല), പ്രസംഗം: ശ്രാവൺ ജി മധുസൂദനൻ (ഗവ. ടിടിഐ കണ്ണിവയൽ), കെ അനുരാഗ് (എസ്എൻ ടിടിഐ നീലേശ്വരം). പ്രഭാഷണം: കെ നന്ദന (ഗവ. ടിടിഐ കണ്ണിവയൽ), കെ അനുരാഗ് (എസ് എൻ ടിടിഐ നീലേശ്വരം). സംഘഗാനം: ഡയറ്റ് കാസർകോട്, ടിഐടിടിഐ നായന്മാർമൂല. അധ്യാപക കലോത്സവം-
കവിയരങ്ങ്: ബിജു ജോസഫ് (ജിഎച്ച്എസ്എസ് കുണ്ടംകുഴി). ലളിതഗാനം: അശ്വിനി ഗംഗാധരൻ (ജിഎച്ച്എസ്എസ് മൊഗ്രാൽ പുത്തൂർ). സംഘഗാനം: സെൽമി ടി ജോസ് ആൻഡ് പാർടി നിർമലഗിരി എൽപി സ്കൂൾ വെള്ളരിക്കുണ്ട്).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..