05 November Tuesday

ഓൺലൈൻ വഴി 75 ലക്ഷം തട്ടിയ രണ്ട്‌ പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024
കാസർകോട്‌
എച്ച്‌സിഎൽ ടെക്‌  കമ്പനിയുടെ ഓഹരി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പടന്ന സ്വദേശിയിൽനിന്ന്‌ പല തവണയായി 74,25,999 രൂപ തട്ടിയെടുത്ത സംഘത്തിലെ 2 പേർ കോഴിക്കോട്  പിടിയിൽ. 
രണ്ടാം പ്രതി തമിഴ്നാട് സ്വദേശി ഗണേശൻ (41), മൂന്നാം പ്രതി തമിഴ്നാട് സ്വദേശി ഹമാദ് സയ്യിദ് കെൾവെട്രെ (35) എന്നിവരെ ജില്ലാ പൊലീസ് മേധാവി പി ബിജോയുടെ നിർദ്ദേശ പ്രകാരം കാസർകോട്‌ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ അനൂബ് കുമാർ, സവാദ്, ഹരിപ്രസാദ് എന്നിവർ ചേർന്നാണ്‌ പിടികൂടിയത്‌. ജെഎം സ്‌റ്റോക്ക്‌ മാർക്കറ്റ്‌ കമ്പനി പ്രതിനിധികളെന്ന് വിശ്വസിപ്പിച്ചാണ്‌ പ്രതികൾ ഓൺലൈൻ വഴി തട്ടിപ്പ്‌ നടത്തിയത്‌. പ്രതികളെ കോടതിയിൽ ഹാജരാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top