18 December Wednesday

അമ്മയും കുഞ്ഞും ആശുപത്രി 
നിർമാണം പുരോഗമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024
തലശേരി 
ആതുരശുശ്രൂഷാ രംഗത്ത് തലശേരിക്ക് മുതൽകൂട്ടാവുന്ന അമ്മയും കുഞ്ഞും ആശുപത്രി നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. തലശേരി നഗരത്തിൽനിന്ന് മാറി ചിറക്കര കണ്ടിക്കൽ പ്രദേശത്താണ് കെട്ടിടസമുച്ചയമുയരുന്നത്. നിർമാണപുരോഗതിയുമായി ബന്ധപ്പെട്ട് സ്‌പീക്കർ എ എൻ ഷംസീർ വിളിച്ചുചേർത്ത പദ്ധതി അവലോകന യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ  നിർമ്മാണ അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു. 25 ശതമാനം  പൂർത്തീകരിച്ചതായും അടുത്തവർഷം മാർച്ചോടെ മുഴുവൻ പ്രവർത്തിയും പൂർത്തിയാകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
 ആശുപത്രി സ്പെഷ്യൽ ഓഫീസർ ഡോ. സി പി  ബിജോയ്, കിറ്റ്കോ പ്രോജക്ട് ഹെഡ് ദിനോമണി, കിറ്റ്കോ പി ഇ മിഥുലാജ്, ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി, ഡയറക്ടർ പ്രകാശൻ, മറ്റ് ഉദ്യോഗസ്ഥരായ റോഹൻ പ്രഭാകർ, ടി പി രാജീവൻ, ഷിനോജ് രാജൻ, അഷിൻ പ്രകാശ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top