24 December Tuesday

ടിടിഐ, പിപിടിടിഐ ജില്ലാ കലോത്സവം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

 മാന്നാർ

ടിടിഐ, പിപിടിടിഐ അധ്യാപക ആലപ്പുഴ റവന്യൂ ജില്ലാ കലോത്സവം വ്യാഴാഴ്ച മാന്നാർ നായർ സമാജം ടിടിഐയിൽ നടക്കും. രാവിലെ ഒമ്പതിന് കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനംചെയ്യും. എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്തംഗം വത്സല മോഹനൻ മുഖ്യപ്രഭാഷണം നടത്തും. 12 ഇനങ്ങളിലായി 150 മത്സരാർഥികൾ പങ്കെടുക്കും. ഇതോടൊപ്പം അധ്യാപകരുടെ മത്സരങ്ങളും നടക്കും. 
വൈകിട്ട് നാലിന് സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ഇന്ദിരാ ദാസ് അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇ എസ് ശ്രീലത സമ്മാനങ്ങൾ വിതരണംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top