23 December Monday

ഗുരുജയന്തി ആഘോഷം

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

മാവേലിക്കര യൂണിയന്റെ ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങൾ കൺവീനർ ഡോ. എ വി ആനന്ദരാജ് ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
എസ്എൻഡിപി യോഗം മാവേലിക്കര യൂണിയനിലെ വിവിധ ശാഖകൾശ്രീനാരായണഗുരു ജയന്തി ആചരിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി.  മാവേലിക്കര യൂണിയനിലെ ഗുരുക്ഷേത്രത്തിൽ ഹവനം, ഗുരുപൂജ, സമൂഹപ്രാർഥന, ഗുരുപുഷ്പാഞ്ജലി എന്നിവ നടന്നു.  ജയന്തി ആഘോഷങ്ങൾ കൺവീനർ ഡോ. എ വി ആനന്ദരാജ് ഉദ്ഘാടനംചെയ്തു. ജോ. കൺവീനർ ഗോപൻ ആഞ്ഞിലിപ്ര അധ്യക്ഷനായി. രാജൻ ഡ്രീംസ് ജയന്തി സന്ദേശം നൽകി. അഡ്‌ഹോക്ക് കമ്മിറ്റിയംഗം സുരേഷ് പള്ളിക്കൽ മുഖ്യപ്രഭാഷണം നടത്തി. നവീൻനാഥ്, രാജീവ് തെക്കേക്കര, വനിതാ എൽ അമ്പിളി, സുബി സുരേഷ്, സരളാ രാജൻ, കൃഷ്ണൻകുട്ടി, പ്രകാശ് പ്രേംനാഥ് തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top