21 November Thursday

വയനാടിനായി വിയർപ്പൊഴുക്കി യുവത

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

വയനാട്ടിലെ ദുരിതബാധിതർക്ക് വീടു നിർമിച്ചു നൽകാനുള്ള ധനസമാഹരണത്തിനായി ഡിവൈഎഫ്ഐ 
പ്രവർത്തകർ സ്വകാര്യ വ്യക്തിയുടെ വീടിന്റെ വാർക്കപ്പണിയിൽ ഏർപ്പെട്ടപ്പോൾ

അമ്പലപ്പുഴ
ഡിവൈഎഫ്‌ഐ റീബിൽഡ്‌ വയനാട്‌ കാമ്പയിനിലേക്ക്‌ പണം സമാഹരിക്കുന്നതിന്‌ വീട്‌ നിർമാണജോലികൾ ഏറ്റെടുത്ത് പ്രവർത്തകർ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 17–--ാം വാർഡ് നീർക്കുന്നം അഴിക്കോടൻ ജങ്ഷന് സമീപം ആലപ്പുഴ സ്വദേശി തീവെട്ടിയിൽ കാസിം മകനു വേണ്ടി നിർമിക്കുന്ന വീടിന്റെ വാർക്കപ്പണിയാണ് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയന്റെ (സിഐടിയു) അനുവാദത്തോടെ പ്രവർത്തകർ ഏറ്റെടുത്തത്. 1500 ചതുരശ്ര അടി വരുന്ന വീടിന്റെ ഒന്നാം നിലയുടെ വാർക്കപ്പണിയാണ്  ആരംഭിച്ചത്. എച്ച് സലാം എംഎൽഎ സ്ഥലം സന്ദർശിച്ചു.
  ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അജ്മൽ ഹസൻ, സിപിഐ എം വണ്ടാനം ലോക്കൽ സെക്രട്ടറി ബി അൻസാരി, പഞ്ചായത്ത് പ്രസിഡന്റ്‌ എസ് ഹാരിസ്, മേഖല പ്രസിഡന്റ്‌ ജീതു, ട്രഷറർ സലാമുദ്ദീൻ, അംഗങ്ങളായ ഷാജഹാൻ, സാന്ദ്ര, ജിതേഷ് രാജേന്ദ്രൻ, ബിലാൽ, നിർമാണത്തൊഴിലാളി യൂണിയൻ (സിഐടിയു) കൺവീനർ അനസ്, പഞ്ചായത്തംഗം സുനിത പ്രദീപ്, സിപിഐ എം അംഗങ്ങളായ താജുദ്ദീൻ, ഉല്ലാസ്, തൻസീർ, സിബു നസീർ, ദിവ്യ തമ്പുരു, സെലാമുദ്ദീൻ എന്നിവരുൾപ്പെട്ട 15 അംഗ സംഘമാണ് നിർമാണ പ്രവൃത്തികൾ ഏറ്റെടുത്ത്‌ ചെയ്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top