27 December Friday

കൂത്തുപറമ്പ് സഹ. റൂറൽ ബാങ്ക്‌ 
നവീകരിച്ച ഹെഡ് ഓഫീസ് പാറാലിൽ തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്കിന്റെ നവീകരിച്ച ഹെഡ്ഓഫീസ് 
പാറാലിൽ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു

കൂത്തുപറമ്പ് 
സഹകരണ റൂറൽ ബാങ്കിന്റെ നവീകരിച്ച ഹെഡ്‌ ഓഫീസ് പാറാൽ ബാങ്ക് ഓഡിറ്റോറിയത്തിലെ കോമേഴ്‌സ്യൽ കോംപ്ലക്സിൽ മന്ത്രി വിഎൻ വാസവൻ ഉദ്ഘാടനം ചെയ്തു. കെപി മോഹനൻ എംഎൽഎ അധ്യക്ഷനായി. നഗരസഭാ ചെയർമാൻ വി സുജാത മീറ്റിങ്‌ ഹാളും സഹകരണ അസി.ഡയറക്ടർ ഷീജ പുല്ലമ്പി സോഷ്യൽമീഡിയ നെറ്റ്‌വർക്കും  ഉദ്ഘാടനംചെയ്തു. സഹകരണ ജോ.  രജിസ്ട്രാർ വി രാമകൃഷ്ണൻ ആദ്യനിക്ഷേപംസ്വീകരിച്ചു. നഗരസഭാ സ്ഥിരം സമിതി ചെയർമാൻ കെ അജിത വായ്പവിതരണംചെയ്തു. ലൈബ്രറി  അസിസ്റ്റന്റ് രജിസ്ട്രാർ അജീഷ് കെ കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. സി ആർ വിനോദ്, വി രാജൻ, വി കെ ബലരാമൻ, സി വിജയൻ, പി രമേശൻ, രാഗേഷ്‌ കിരാച്ചി , ബാങ്ക് പ്രസിഡന്റ്‌ കെ ധനഞ്ജയൻ, എം ദിലീപ്കുമാർഎന്നിവർ സംസാരിച്ചു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top