24 December Tuesday

ദേശീയ വനിതാ ജൂഡോ 
ടൂര്‍ണമെന്റ് നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024
തൃശൂർ
ഖേലോ ഇന്ത്യ ദേശീയ വനിതാ ലീഗ് റാങ്കിങ് ജൂഡോ ടൂർണമെന്റ് തിങ്കൾ മുതൽ വെള്ളി വരെ തൃശൂർ വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യയിലെ നോർത്ത്, ഈസ്റ്റ്, വെസ്റ്റ്, സൗത്ത് എന്നിങ്ങനെ നാല് സോണുകളിലെ വിജയികളായ 700 ഓളം വനിതാ ജൂഡോ താരങ്ങൾ  ടൂർണമെന്റിൽ പങ്കെടുക്കും. സബ്ജൂനിയർ, കേഡറ്റ്, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ടൂർണമെന്റിൽ ഒന്ന്  മുതൽ ഏഴാം സ്ഥാനം വരെ നേടുന്ന താരങ്ങൾക്ക് ക്യാഷ് അവാർഡ് നൽകും. തിങ്കൾ വൈകിട്ട് അഞ്ചിന്‌ തൃശൂർ  മേയർ എം കെ വർഗീസ് ഉദ്ഘാടനം ചെയ്യും.  കലക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയാകും.  മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ വൈകിട്ട് അഞ്ചിന്‌ അതാതു കാറ്റഗറികളിലെ വിജയികൾക്കുള്ള മെഡലുകൾ വിതരണം ചെയ്യും. സെപ്‌തം. 27ന് വൈകിട്ട് അഞ്ചിന്‌ നടക്കുന്ന സമാപന ചടങ്ങ് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി ഉദ്ഘാടനം ചെയ്യും. 
വാർത്താസമ്മേളനത്തിൽ ധനഞ്ജയൻ കെ മച്ചിങ്ങൽ, മുൻ മേയർ കെ രാധാകൃഷ്ണൻ, ഇഗ്നി മാത്യു, അഖിൽ എം നായർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top